കോട്ടയം: റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണമേഖലയിലെ സാധ്യതകള്‍, ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യ, ലാറ്റക്‌സ് കോമ്പൗണ്ടണ്ടിങ്, എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടണ്ടുള്ള ഓണ്‍ലൈന്‍ പരിശീലനം ആഗസ്റ്റ് 26 മുതല്‍ 28 വരെ നടത്തും. The online training will take place from August 26 to 28.
പരിശീലനസമയം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ് 1339 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്‌ളഡ് സെസ്സും ഉള്‍പ്പെടെ) ആണ്. ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഉള്ള കേരളീയര്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും 1328 രൂപ ആയിരിക്കും ഫീസ്. ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ്-ഇആകച0284150)യുടെ കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ടണ്ട് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലും 04812353325 എന്ന വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൊവിഡ് പ്രതിസന്ധിയിലും കൃഷിയിലും കാർഷിക കയറ്റുമതിയിലും വർദ്ധന