Updated on: 4 December, 2020 11:19 PM IST
റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍ എന്നിവയാണ് പരിശീലനവിഷയങ്ങള്‍


കോട്ടയം: ഷീറ്റുറബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് സെപ്റ്റംബര്‍ 17, 18 തീയതികളില്‍ രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍ എന്നിവയാണ് പരിശീലനവിഷയങ്ങള്‍. ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ് 595 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്‌ളഡ് സെസ്സും ഉള്‍പ്പെടെ) ആണ്. ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഉള്ള കേരളീയര്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും 590 രൂപ ആയിരിക്കും ഫീസ്. GST The fee for registered Keralites and those outside Kerala will be Rs 590.
ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ്-ഇആകച0284150)യുടെ കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ടണ്ട് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലും 04812353325 എന്ന വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റബ്ബർ വളമിടീലിനെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം

#Rubber#Online#Kerala#Agriculture#Farmer

English Summary: Online training in sheet rubber processing and grading
Published on: 10 September 2020, 01:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now