Updated on: 31 March, 2021 7:22 PM IST
കോഴ്സില്‍ ചേരുന്നതിന് ഏപ്രില്‍ 14 നകം രജിസ്റ്റര്‍ ചെയ്യണം.

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ -പഠന കേന്ദ്രം “കൂണ്‍ കൃഷി” എന്ന വിഷയത്തില്‍ നൽകുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ മൂന്നാമത്തെ ബാച്ച് ഏപ്രില്‍ 15 ന് തുടങ്ങും.

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുക. കോഴ്സില്‍ ചേരുന്നതിന് ഏപ്രില്‍ 14 നകം രജിസ്റ്റര്‍ ചെയ്യണം.

20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ്. ഒന്‍പത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ.എ.യു. എം ഒ ഒ സി പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്.

കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ മൊബൈല്‍ ഫോണ്‍ (സ്മാര്‍ട്ട്‌ ഫോണ്‍) ഉപയോഗിച്ചോ പഠനം നടത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ്‌ ഈടാക്കുന്നതാണ്.www.celkau.in/MOOC/Default.aspx  എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മേല്‍ പറഞ്ഞ ലിങ്കില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഏപ്രില്‍ 15 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ് വേര്‍ഡും ഉപയോഗിച്ച് ക്ലാസുകളില്‍ പങ്കെടുക്കാം.

English Summary: Online training program on mushroom cultivation from April 15
Published on: 31 March 2021, 07:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now