News

ക്ഷീരസംഘം സെക്രട്ടറി, ക്ലാര്‍ക്ക് പരിശീലനം

ക്ഷീരസംഘം സെക്രട്ടറി, ക്ലാര്‍ക്ക് പരിശീലനം കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറി/ ക്ലാര്‍ക്ക്മാര്‍ക്ക് മൂന്നുദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 19 മുതല്‍ 21 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ ഒക്‌ടോബര്‍ 19 ന് രാവിലെ 10 ന് മുമ്പായി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. പുതുതായി ജോലിയില്‍ പ്രവേശിച്ച സെക്രട്ടറിമാര്‍ക്ക് മുന്‍ഗണന. ഫോ. 0495 2414579.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox