എറണാകുളത്തെ ഡെറ്റ്സ് റിക്കവറി ട്രൈബ്യൂണൽ വിവിധ തസ്തികകളിലേക്ക് വിരമിച്ച കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ/ഹൈക്കോടതി/ജില്ലാ കോടതി ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കൊച്ചി മെട്രോ, ബിപിസിഎൽ, ധനലക്ഷ്മി ബാങ്ക് എന്നി സ്ഥാപനങ്ങളിൽ അപ്രന്റിസ് അവസരങ്ങൾ
കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡെറ്റ്സ് റിക്കവറി ട്രൈബ്യൂണലിന്റെ എറണാകുളം ഓഫീസ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് I (1 ഒഴിവ്) , അക്കൗണ്ട്സ് അസിസ്റ്റന്റ് (2 ഒഴിവ്) എന്നീ തസ്തികകളിലേക്ക് വിരമിച്ച കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ/ഹൈക്കോടതി/ജില്ലാ കോടതി ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/10/2022)
നിശ്ചിത മാതൃകയിൽ കൃത്യമായി പൂരിപ്പിച്ച അപേക്ഷ: രജിസ്ട്രാർ, ഡെറ്റ്സ് റിക്കവറി ട്രിബ്യൂണൽ-2, I Floor, KSHB ഓഫീസ് കോംപ്ലക്സ്, പനമ്പിള്ളി നഗർ, എറണാകുളം- 682036 എന്ന വിലാസത്തിൽ സമർപ്പിക്കാം.
അപേക്ഷ dn2ckm-dfs[at]gov[dot]in എന്ന ഇ-മെയിൽ വഴിയും നിശ്ചിത സമയത്തിനുള്ളിൽ അയക്കാം (ഹാർഡ് കോപ്പി വേറെ അയക്കണം). നിശ്ചിത മാതൃകയിലുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 17.10.2022, വൈകിട്ട് 6.00 മണി ആണ്.
ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിൽ ആയിരത്തോളം ഒഴിവുകൾ
നിശ്ചിത തീയതി/സമയത്തിന് ശേഷവും അനുബന്ധ രേഖകളില്ലാതെയും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷയുടെ ഫോർമാറ്റിനും ലിങ്ക് സന്ദർശിക്കുക: https://drt.gov.in/front/public_notice.php