1. News

കൊച്ചി മെട്രോ, ബിപിസിഎൽ, ധനലക്ഷ്മി ബാങ്ക് എന്നി സ്ഥാപനങ്ങളിൽ അപ്രന്റിസ് അവസരങ്ങൾ

കൊച്ചി മെട്രോ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (കൊച്ചി റിഫൈനറിയിൽ), ധനലക്ഷ്മി ബാങ്ക് എന്നി സ്ഥാപനങ്ങളിലേക്ക് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ 35 അപ്രന്റിസ് ഒഴിവുകൾ. ഒരു വർഷമാണ് പരിശീലനം. ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

Meera Sandeep
Apprentice opportunities in Kochi Metro, BPCL, Dhanalakshmi Bank
Apprentice opportunities in Kochi Metro, BPCL, Dhanalakshmi Bank

കൊച്ചി മെട്രോ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (കൊച്ചി റിഫൈനറിയിൽ), ധനലക്ഷ്മി ബാങ്ക് എന്നി സ്ഥാപനങ്ങളിലേക്ക് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/10/2022)

കൊച്ചി മെട്രോ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ 35 അപ്രന്റിസ് ഒഴിവുകൾ. ഒരു വർഷമാണ് പരിശീലനം. ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. NATS പോർട്ടലിൽ ഒക്ടോബർ 14 വരെ രജിസ്റ്റർ ചെയ്യാം. ആർകിടെക്ചറൽ അസിസ്റ്റന്റ്, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, എച്ച് ആർ / അഡ്മിൻ, കംപ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനിയറിംഗ്, സിവിൽ എഞ്ചിനിയറിംഗ്, കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ്, സേഫ്റ്റ് ആന്റ് ഫയർ എഞ്ചിനിയറിംഗ്, എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ.

ഗ്രാജുവേറ്റ് അപ്രന്റിസ് (ബിഇ/ബിടെക്) - ഒന്നാം ക്ലാസ് എഞ്ചിനിയിറിംഗ് ബിരുദം, ടെക്നിഷ്യൻ അപ്രന്റിസ് (ഡിപ്ലോമ) - ഒന്നാം ക്ലാസ് ഡിപ്ലോമ. നോൺ ടെക്നിക്കൽ ഗ്രാജുവേറ്റ് അപ്രന്റിസ് - ഒന്നാം ക്ലാസ് ബികോം / ബിഎ ഇംഗ്ലീഷ് എന്നിങ്ങനെയാണ് ആവശ്യമായ യോഗ്യത. 2020. 2021, 2022 എന്നീ വർഷങ്ങളിൽ പാസായവർക്ക് അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിൽ ആയിരത്തോളം ഒഴിവുകൾ

ബിപിസിഎൽ കൊച്ചി റിഫൈനറി

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിൽ 57 അപ്രന്റിസ് ഒഴിവുകൾ. ഒരു വർഷത്തെ പരിശീലനമാണ് ലഭിക്കുക. ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. NATS പോർട്ടലിൽ ഒക്ടോബർ 15 നകം രജിസ്റ്റർ ചെയ്യണം.

കെമിക്കൽ എഞ്ചിനിയറിംഗ്, ഇലക്ട്രിക്, ഇലക്ട്രിക് ആൻറ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻ്റ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആന്റ് കൺട്രോൾ, ഇലക്ട്രോണിക്സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനിയറിംഗ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി എന്നീ വിഭാഗങ്ങളിൽ നിന്ന് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഭാഗങ്ങളിൽ നിന്ന് 60 ശതമാനം മാർക്കോടെ എഞ്ചിനിയറിംഗ് ഡിപ്ലോമ പാസായിരിക്കണം. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ എന്നിവർ 50 ശതമാനം മാർക്കോടെ പാസായിരിക്കണം. അവസരം 2020, 2021, 2022 എന്നീ വർഷങ്ങളിൽ പാസായവർക്ക്. 18 മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. അർഹതയുള്ളവർക്ക് ഇളവ് നൽകും. 18,000 രൂപയാണ് സ്റ്റൈപന്റ്. www.mhrdnats.gov.in നിൽ രജിസ്റ്റർ ചെയ്തതിന് ശേഷമായിരിക്കണം അപേക്ഷിക്കേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐയിലെ 1673 പ്രൊബേഷണറി ഓഫീസർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ധനലക്ഷ്മി ബാങ്ക്

ധനലക്ഷ്മി ബാങ്കിൽ 50 അപ്രന്റിസ് ഒഴിവുകൾ. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം, എന്നീ ജില്ലകളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 6.  ബികോം 60 ശതമാനം മാർക്കോടെ പാസായിരിക്കണം. 2020, 2021, 2022 വർഷങ്ങളിൽ പാസായവർക്കാണ് അവസരം. 9000 രൂപ സ്റ്റൈപന്റ്.

English Summary: Apprentice opportunities in Kochi Metro, BPCL, Dhanalakshmi Bank

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds