Updated on: 4 December, 2020 11:18 PM IST

ലോകമെമ്പാടും ഉറ്റു നോക്കുന്ന ജൈവകൃഷി മേഖലയിലെ മികച്ച പരിശീലനാകാൻ ആകാൻ അവസരം.
രാജ്യമൊട്ടാകെ ജൈവകൃഷി വ്യാപിപ്പിക്കുന്നതിനായി എസ് പി സി യും ഓർഗാനിക് ഫാമിംഗ് സൊസൈറ്റിയും സംയുക്തമായി നടത്തിപ്പോരുന്ന Make India Organic എന്ന പ്രോജക്റ്റിന്റെ ഭാഗമായാണ് പരിശീലന കളരി സംഘടിപ്പിച്ചിരിക്കുന്നത്.

ജൈവകൃഷി ആചാര്യനായ ശ്രീ കെ .വി ദയാൽ ,Dr. ജോഷി.വി.ചെറിയാൻ , കോർപ്പറേറ്റ് ട്രെയ്നർ Dr.ഷൈജു കാരയിൽ, Dr.വി എം അബ്‌ദുൾ ഹക്കീം (പ്രൊഫസ്സർ-അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ഡിപാർട്മെന്റ് ഓഫ് സോയിൽ ആൻഡ് വാട്ടർ കൺസർവറേഷൻ) ,ടി എസ് ചന്ദ്രൻ ( ഡെപ്യൂട്ടി ഡയറക്ടർ - ഇൻഡസ്ട്രീസ് ഡിപ്പാർട്മെന്റ്) എന്നിവർ നയിക്കുന്ന ദ്വിദിന പരിശീലനത്തിൽ, മണ്ണ് സംരക്ഷണവും ജലസംരക്ഷണവും തുടങ്ങി എക്കോളജി എന്ന ശാസ്ത്ര ശാഖയെ അടിസ്ഥാനപ്പെടുത്തി കൃഷിയുടെ എല്ലാ മേഖലകളെയുംപറ്റി ശാസ്ത്രീയമായി പ്രതിപാദിക്കുന്നു..

വിദേശത്തും സ്വദേശത്തും ധാരാളം തൊഴിലവസരങ്ങൾ ഉള്ള ജൈവകൃഷി ട്രൈനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എസ് പി സി യുടെ നിലവിലുള്ള നൂറിൽപരം ഫ്രാൻഞ്ചൈസികളിലും ഈ വരുന്നവർഷം ആരംഭിക്കാനിരിക്കുന്ന നാനൂറില്പരം ഫ്രാൻഞ്ചൈസികളിലും ട്രെയിനർ ആയി വർക്ക് ചെയ്യുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

ഡിസംബർ 14, 15 തീയതികളിൽ എറണാകുളം ഹോട്ടൽ ലെ-മെറിഡിയനിൽ വെച്ച് നടക്കുന്ന റസിഡൻഷ്യൽ പ്രോഗ്രാമിൽ നൂറു പേർക്കാണ് അവസരം.
താമസത്തിനും ഭക്ഷണത്തിനും ഉൾപ്പെടെ 15,000 രൂപയാണ് കോഴ്സ് ഫീസ്.
എന്നാൽ ഡിസംബർ 10 നു മുൻപ് ഫീസടച്ച് പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 35 പേർക്ക് പതിനായിരം രൂപ മാത്രം അടച്ചാൽ മതിയാകും.
കോഴ്സ് പൂർത്തിയായശേഷം ഫലപ്രദമല്ല എന്ന് തോന്നുന്നവർക്ക് 100% ഫീസും റീഫണ്ട് ചെയ്തു ലഭിക്കുന്നതാണ്.

ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും ആയി ബന്ധപ്പെടുക.
9562039888

English Summary: ORGANIC FARMING TRAINER
Published on: 04 December 2019, 07:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now