Updated on: 11 January, 2021 9:49 AM IST
നെല്ല്

രണ്ടാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു . സപ്ലൈകോ വഴി നെല്ല് സംഭരണത്തിനായി കർഷകർ അക്ഷയ കേന്ദ്രം മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം. 

രജിസ്റ്റർ ചെയ്യുന്ന കർഷകർ പേര് , ഏരിയ എന്നിവ കൈവശാവകാശ പത്രം വച്ചും ആധാർ നമ്പർ, ബാങ്ക്, ബ്രാഞ്ച് , അക്കൗണ്ട് നമ്പർ എന്നിവ ബാങ്ക് പാസ്ബുക്ക് വെച്ചും കൃത്യത ഉറപ്പു വരുത്തണം.രണ്ടാം വിള രജിസ്‌ട്രേഷൻ ഫെബ്രുവരി 15ന് അവസാനിക്കും. 

ഉമ, ജ്യോതി, മട്ട, വെള്ള എന്നിവയ്ക്ക് ഇനം തിരിച്ച് പ്രത്യേകം രജിസ്‌ട്രേഷൻ ചെയ്യണം. ഒരു ഇനത്തിന് ഒരു രജിസ്‌ട്രേഷൻ മാത്രമേ അനുവദിക്കൂ. എൻ.ആർ. എ, എൻ.ആർ. ഒ, സീറോ ബാലൻസ് അക്കൗണ്ട്, ട്രാൻസാക്ഷൻ ഇല്ലാത്ത അക്കൗണ്ടുകൾ എന്നിവ രജിസ്റ്റർ ചെയ്യരുത് . 

പാട്ട കർഷകർ പ്രത്യേക സത്യവാങ്ങ്മൂലം സമർപ്പിക്കേണ്ടതില്ല. എന്നാൽ പാട്ടകൃഷി സംബന്ധിച്ച രേഖകൾ കൃഷി ഭവനിൽ സമർപ്പിക്കണം. യാതൊരു കാരണവശാലും രജിസ്‌ട്രേഷൻ തിയതി നീട്ടില്ല. കൂടാതെ കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ച ഗുണനിലവാരമില്ലാത്ത നെല്ല് സംഭരിക്കുവാൻ സപ്ലൈകോയ്ക്ക് നിർവാഹമില്ലാത്തതിനാൽ കർഷകർ നിശ്ചിത നിലവാരമുള്ള നെല്ല് മാത്രം സംഭരണത്തിന് തയ്യാറാക്കണം . 

അപേക്ഷ സമർപ്പിച്ചതിനു ശേഷം ബാങ്ക് മാറ്റാൻ ഉദ്ദേശിക്കുന്ന കർഷകർ നിർബന്ധമായും ഒറിജിനൽ പി.ആർ.എസ്. കൊണ്ടുവരണമെന്നും പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു . ഫോൺ - 0491 2528553, 9446569910,9447288809

English Summary: PADDY PROCUREMENT REGISTRATION STARTED SOON START BOOKING
Published on: 11 January 2021, 09:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now