പാലക്കാടും കുട്ടനാടും നിലനിന്നിരുന്ന നെല്ല് സംഭരണത്തിൻെറ അനിശ്ചിതത്വം മാറി. പ്രളയത്തിനുശേഷം നെൽകൃഷി നശിച്ചതിന്റെ നഷ്ടപരിഹാരത്തെ കുറിച്ച് തർക്കം നിലനിന്നിരുന്നതിനാൽ കുട്ടനാട്ടിലെയും പാലക്കാട്ടിലെയും മില്ലുടമകൾ നെല്ല് സംഭരിക്കുന്ന പദ്ധതിയുമായി സഹകരിചിരുന്നില്ല. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ നടന്ന ചർച്ചകളിൽ ഇന്നുമുതൽ നെല്ല് സംഭരിക്കാൻ തീരുമാനമായി.
ആറ് മാസത്തേക്കാണ് മില്ലുടമകളുമായി കരാറുണ്ടാക്കുന്നത്. ഇതിനോടകംതന്നെ സഹകരണസംഘങ്ങൾ സംഭരിച്ച നെല്ല് മില്ലുടമകൾ ഏറ്റെടുക്കാനും തീരുമാനിച്ചു. സപ്ലൈകോ നൽകാനുള്ള 127 കോടി നഷ്ടപരിഹാരത്തുക കോടതിവിധി അനുസരിച്ച് പരിഹാരം കണ്ടെത്തും. ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകൾ മുഖ്യമന്ത്രിയുമായി നടത്താമെന്നും തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം
കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്