Farm Tips

കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം

കേരളത്തിൽ കൃഷിയോടുള്ള താല്പര്യം ഈയിടെ വർദ്ധിച്ചു വരുന്നുണ്ട്. വിദ്യാസമ്പന്നരായ ചെറുപ്പക്കാരും വീട്ടമ്മമാരുമൊക്കെ ചെറിയ രീതിയിലെങ്കിലും കൃഷിയിൽ  ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട്. സർക്കാർതലത്തിൽ ലോക്ഡൗണിന് ശേഷം വളരെയധികം പദ്ധതികൾ കൃഷി വികസനത്തിനായി അവതരിപ്പിച്ചിട്ടുണ്ട് എന്നതും മേൽപ്പറഞ്ഞ താൽപര്യത്തിന് കാരണമായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ  പൂർണ്ണമായും പച്ചക്കറിക്കു വേണ്ടി  ആശ്രയിച്ചിരുന്ന  കേരളത്തിലെ ജനങ്ങൾ സ്വന്തമായി കൃഷി ചെയ്തു വിഷരഹിതമായ പച്ചക്കറി ഉൽപ്പാദിപ്പിക്കാൻ ശ്രമിക്കുന്നു എന്നത് ശുഭോദർക്കമാണ്.

People of Kerala has begun to show interest in agriculture recently.

കൃഷി ചെയ്യാൻ മുന്നിട്ടിറങ്ങുന്ന എല്ലാവർക്കും  കൃഷി എങ്ങനെ ചെയ്യണം എന്നുള്ളതിനെ കുറിച്ച് വലിയ ധാരണയില്ല . ഇത് പിന്നീട് കൃഷി ചെയ്യാനുള്ള ആവേശത്തെ തണുപ്പിക്കാൻ കാരണമായേക്കും. കാർഷികവൃത്തി ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് തിരിഞ്ഞ കേരളീയർ കൃഷി ഏതാണ്ടൊക്കെ മറന്ന മട്ടാണ്. അതുകൊണ്ട്  കൃഷി ചെയ്യുമ്പോൾ തുടക്കം മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു അവബോധം പുതിയ തലമുറയിൽ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.

The newcomers in agriculture should have been given an awareness of basic things of agriculture such as the preparation of soil for cultivation.

കുമ്മായം

ഇപ്പോൾ മണ്ണ് ഉപയോഗിച്ചും മണ്ണില്ലാതെയും ചെയ്യുന്ന കൃഷി രീതികളുണ്ട് . എന്നാൽ പരമ്പരാഗതമായി ചെയ്തുപോരുന്നത് മണ്ണ് ഉപയോഗിച്ചുള്ള കൃഷി തന്നെയാണ്. ഗ്രോബാഗിൽ ആണെങ്കിലും കൃഷിയിടത്തിൽ ആണെങ്കിലും  കൃഷി തുടങ്ങുമ്പോൾ മണ്ണ് തയ്യാറാക്കുക എന്നുള്ളത് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്. കൃഷിചെയ്യുമ്പോൾ അടിവളം കൊടുക്കേണ്ടതിനെക്കുറിച്ച് എല്ലാവർക്കുമറിയാം. പക്ഷേ ഈ വളം ചെടിക്ക് കൃത്യമായി ഉപയോഗിക്കാൻ പറ്റുന്നുണ്ടോ എന്ന് ആരും ഓർക്കാറില്ല.ഏത് കൃഷി ആണെങ്കിലും വളം കിട്ടാതെ വന്നാൽ ചെടികൾ മുരടിക്കുകയോ നശിച്ചുപോവുകയോ ചെയ്യും. ഇതിനെന്താണ് പ്രതിവിധി എന്ന് നോക്കാം.

In addition to provide fertilizers in soil, the PH value of the soil is to be confirmed.

കേരളത്തിൻറെ മണ്ണിലെ പൊതുസ്വഭാവം പുളിപ്പ് അല്ലെങ്കിൽ അമ്ലത്വം ആണ്. പൊതുവേ മണ്ണിന്‌ രണ്ട് സ്വഭാവമാണുള്ളത് , അമ്ലസ്വഭാവവും ക്ഷാരസ്വഭാവവും. ഇത് കണക്കാക്കുന്ന അളവിന് പിഎച്ച് മൂല്യം എന്നാണ് പറയുക. മണ്ണിൽ ഒന്നു മുതൽ 15 വരെ വരെ പിഎച്ച് മൂല്യം കാണാറുണ്ട്. എന്നാൽ 7 ആണ് കൃഷിക്ക് അനുയോജ്യമായ പിഎച്ച് മൂല്യം. കൃഷി ചെയ്യുന്നതിന് മുമ്പായി മണ്ണ് പരിശോധിച്ച് പി എച്ച് മൂല്യം ഉറപ്പാക്കേണ്ടത് ഏതൊരു കൃഷിക്കും അനിവാര്യമാണ്. എന്നാൽ എത്ര പേർ ഇത് ചെയ്യുന്നുണ്ട് എന്ന് പരിശോധിച്ചാൽ വളരെ കുറച്ചുപേർ മാത്രമേ ഇത് ചെയ്യുന്നുള്ളൂ എന്ന് കാണാം.മണ്ണിൻറെ പിഎച്ച് മൂല്യം മനസ്സിലാക്കാതെ കൃഷിചെയ്താൽ പ്രതീക്ഷിച്ച വിളവു കിട്ടാൻ സാധ്യതയില്ല.

The soil in Kerala is having the property of acidity. The ideal PH value is 7.

കേരളത്തിൻറെ മണ്ണിൻറെ സ്വഭാവം അമ്ലത്വം ആണെന്ന് നേരത്തെ പറഞ്ഞുവല്ലോ. അത് കുറയ്ക്കാൻ കൃഷിയിടത്തിലും ഗ്രോബാഗിലുമൊക്കെ ശരിയായ അളവിൽ കുമ്മായം ചേർത്താൽ മതി. ഗ്രോ ബാഗിൽ ആണെങ്കിൽ തൈ നടുന്നതിന് മുൻപ്,  അതായത് 10 മുതൽ 15 ദിവസങ്ങൾക് മുൻപ്, ഒരു ടീ സ്പൂൺ അളവിൽ കുമ്മായം മണ്ണിൽ ഇളക്കി ചേർക്കണം. നനവുള്ള മണ്ണിൽ ആയിരിക്കണം ഈ കുമ്മായം ചേർക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി മണ്ണിലെ ദോഷകാരികളായ സൂക്ഷ്മാണുക്കൾ നശിച്ചുപോകും. ബാക്ടീരിയൽ വാട്ടം പോലുള്ള രോഗങ്ങൾ ചെടിയെ ബാധിക്കില്ല എന്നതാണ് ഇതിൻറെ ഗുണം. അമ്ലത്വം ഉള്ള മണ്ണിൽ ദോഷകാരികളായ സൂക്ഷ്മാണുക്കൾ കൂടുതൽ വളരാറുണ്ട്. അതുകൊണ്ട് കുമ്മായം ചേർക്കാതെ മണ്ണ് ഒരുക്കിയാൽ  ചെടി നശിച്ചു പോകാനോ വിള കിട്ടാതിരിക്കാനോ സാധ്യതയുണ്ട്.

തെങ്ങ് കൃഷിയിൽ  ഒരു കിലോഗ്രാം  എന്ന കണക്കിൽ തടത്തിൽ ഇട്ടുകൊടുക്കണം. വാഴകൃഷി യാണെങ്കിൽ  അര കിലോഗ്രാം മതിയാകും. ഏത് കൃഷി ആണെങ്കിലും കൃഷി തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പ് മണ്ണിൽ കുമ്മായം ചേർത്തിളക്കി രണ്ടാഴ്ച  വെയിൽ കൊള്ളിക്കേണ്ടത് അത്യാവശ്യമാണ്. ഗ്രോ ബാഗിൽ ആണെങ്കിൽ  മാസത്തിലൊരിക്കൽ ഒരു ടീസ്പൂൺ വീതം ചെടിയുടെ കടയിൽ നിന്നും വിട്ട് മണ്ണിൽ വിതറണം.

It is necessary to bring the pH value of  the soil for cultivation into 7. For this calcium carbonate can be used in due proportion in the soil. Before planting the seedling , there should be an interval of 15 days .

പി എച്ച് മൂല്യം 7 എത്തുമ്പോൾ കൊടുക്കുന്ന വളം പൂർണ്ണമായും വലിച്ചെടുക്കാൻ ചെടികളുടെ വേരിന് കഴിയും. പി എച്ച് മൂല്യത്തിൽ വ്യത്യാസം വളം വലിച്ചെടുക്കാനുള്ള കഴിവിനെയാണ് ഇല്ലാതാക്കുന്നത്. കുമ്മായം ഇടുമ്പോൾ രണ്ടാഴ്ച വളമിട്ടു കൊടുക്കരുത്. മണ്ണിലുള്ള സൂക്ഷ്മാണുക്കൾ  നശിച്ചു പോകുന്നത് കൊണ്ട് വളം വേണ്ട വിധം വലിച്ചെടുക്കാൻ ചെടികൾക്ക് കഴിയാതെ പോകുന്നു എന്നുള്ളതുകൊണ്ടാണ് അങ്ങനെ പറയുന്നത്.

If the pH value is 7 , the roots can absorb the fertilizers in the best manner.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ബയോഗ്യാസ് പ്ലാന്റ്‌സ് 

മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

ഫസൽ ബീമ ഇൻഷുറൻസ്

മൈക്രോഗ്രീൻസ് ഫാമിംഗ്

മുന്തിരി വൈൻ 

മധുരതുളസി അഥവാ സ്റ്റീവിയ

പൈപ്പ് കമ്പോസ്റ്റ്

ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന

തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine