Updated on: 27 August, 2023 8:55 PM IST
പാമ്പാടുംപാറ കുടുംബശ്രീ സി ഡി എസ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്ത് സിഡിഎസ് വാര്‍ഷികാഘോഷവും കുടുംബശ്രീ രജതജുബിലി ആഘോഷവും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. 21 വര്‍ഷം പിന്നിടുന്ന പാമ്പാടുംപാറ സിഡിഎസിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് തുടക്കം കുറിച്ചത്. മുണ്ടിയെരുമ എസ് എന്‍ ഡി പി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ പാമ്പാടുംപാറ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ മോളമ്മ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

2002 ല്‍ 60 അയല്‍ക്കൂട്ടങ്ങളുമായാണ് പാമ്പാടുംപാറ സി ഡി എസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷം 258 അയക്കൂട്ടങ്ങളായി ഉയരുകയും സുദൃഢം പദ്ധതി പ്രകാരം പുതിയതായി 7 അയല്‍ക്കൂട്ടങ്ങള്‍ കൂടി രൂപീകരിച്ച് ഇപ്പോള്‍ 265 അയല്‍ക്കൂട്ടങ്ങളാണ് പഞ്ചായത്തിലെ 16 എ ഡി എസുകളിലുമായി പ്രവര്‍ത്തിക്കുന്നത്. 221 ജെ എല്‍ ജി യൂണിറ്റുകളും 37 സംരംഭക യൂണിറ്റുകളും ഇതിനുകീഴില്‍ പ്രവര്‍ത്തിക്കുന്നു. 

പുതിയ സംരംഭകരെ കണ്ടെത്തുന്നതിനായി ജി ഒ ടി (ജനറല്‍ ഓറിയെന്റേഷന്‍ ട്രെയിനിങ്) , ഇ ഡി പി (എന്ററിപ്രേണര്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം ) പരിശീലനം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് നല്‍കാനും പാമ്പാടുംപാറ സി ഡി സിന് സാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 2.46 കോടി രൂപയുടെ വനിത വികസന കോര്‍പ്പറേഷന്‍ വായ്പാ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. താലൂക്ക്തലത്തില്‍ 2023 ലെ മലയാള മനോരമ രജതശ്രീ അവാര്‍ഡും പാമ്പാടുംപാറ സി ഡി എസ് കരസ്ഥമാക്കി.

യോഗത്തില്‍ വിവിധ ബിരുദ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ചെയര്‍മാന്‍ റ്റി എം ജോണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് സി ഡി എസ് അംഗങ്ങളുടെയും പഞ്ചായത്ത് ജീവനക്കാരുടെയും കലാപരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി വി ആനന്ദ്, ബേബിച്ചന്‍ ചിന്താര്‍മണി, ഷിനി സന്തോഷ്, ആരിഫ അയൂബ്, പിടി ഷിഹാബ്, മിനി സെബാസ്റ്റ്യന്‍, റൂബി ജോസഫ്, ജോസ്‌ജോസഫ്, പഞ്ചായത്ത് സി ഡി എസ് അക്കൗണ്ടന്റ് അമ്പിളി കെ ആര്‍, പാമ്പാടുംപാറ പഞ്ചായത്ത് ഹെഡ്ക്ലര്‍ക്ക് റ്റി റ്റി ജിജോ, പഞ്ചായത്ത് സി ഡി എസ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, പഞ്ചായത്ത് ജീവനകാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

English Summary: Pampadumpara Kudumbashree CDS organized the anniversary celebration
Published on: 27 August 2023, 08:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now