Updated on: 4 December, 2020 11:19 PM IST
വടക്കേക്കര


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ വിഷരഹിത പച്ചക്കറിക്കും ജൈവകൃഷിക്കുമുള്ള പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾ കൃഷിവകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന തരിശുനില കൃഷിയും ടെറസ് കൃഷി ഉൾപ്പെടെയുള്ള ആധുനിക കൃഷിരീതികളും തുടർ പദ്ധതിയായി കണക്കാക്കണം. അനുയോജ്യമായ കാർഷിക പദ്ധതികൾ വരും വർഷങ്ങളിലെ പദ്ധതികളിൽ തദ്ദേശ സർക്കാരുകൾ നിർബന്ധമായും ഉൾപ്പെടുത്തണം.
കൃഷിഭവൻ കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്രസർക്കാർ ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത കാർഷിക ഏജൻസികൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ/കമ്പനികൾ എന്നിവയുടെ സഹകരണത്തോടെ ചെറുതും വലുതുമായ കാർഷിക കൂട്ടായ്മകളിലൂടെ സുസ്ഥിര കൃഷിരീതികൾ പ്രചരിപ്പിക്കണം. കർഷക കൂട്ടായ്മകൾക്ക് സാങ്കേതികവും പ്രായോഗികവുമായ മാർഗ്ഗ നിർദ്ദേശം നൽകുന്നതിന് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ/കമ്പനികളുടെ സഹായം പ്രയോജനപ്പെടുത്തണം.In addition to Krishi Bhavan, sustainable farming practices should be promoted through small / large agrarian associations in collaboration with state / central government research institutes, accredited agricultural agencies and farmer producer organizations / companies related to agriculture. The assistance of farmer producer organizations / companies should be utilized to provide technical and practical guidance to the farming community.

'കേരള മോഡൽ' വിഷരഹിത/ ജൈവ കൃഷി രീതി എന്ന നിലയിൽ ഒരു സുസ്ഥിര കൃഷിരീതിയായി വളർത്തുന്നതിന് തദ്ദേശ സർക്കാരുകൾ പരിഗണന നൽകണം

കൃഷിയിലൂടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും വിപണി ലഭ്യത ഉറപ്പുവരുത്തുന്നതിനും മൂല്യവർധിത ഉല്പന്നങ്ങളിലൂടെ ലോകവിപണി കീഴടക്കാനുമുള്ള പദ്ധതികൾ വിഭാവനം ചെയ്യണം. ഇതിനാവശ്യമായ ഫണ്ട് വകയിരുത്തലുകൾ വരും വർഷങ്ങളിലും കാഷി മേഖലയിൽ ഉണ്ടാകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം.

സുഭിക്ഷ കേരളം പദ്ധതികൾക്കുള്ള വകയിരുത്തലുകൾ കാർഷിക ഉല്പാദന സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്ന തരത്തിലാകണം. പദ്ധതിയെ 'കേരള മോഡൽ' വിഷരഹിത/ ജൈവ കൃഷി രീതി എന്ന നിലയിൽ ഒരു സുസ്ഥിര കൃഷിരീതിയായി വളർത്തുന്നതിന് തദ്ദേശ സർക്കാരുകൾ പരിഗണന നൽകണം. സുഭിക്ഷ കേരളം പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തീകരിക്കുന്നതിനാവശ്യമായ എല്ലാ സഹകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകൾക്ക് തദ്ദേശ സർക്കാരുകൾ അതത് സമയങ്ങളിൽ ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വടക്കേക്കരയിൽ "രക്തശാലി" തിരിച്ചു വരുന്നു!.

#LSGD#Agriculture#Organic#Krishi#Krishijagran

English Summary: Panchayat Department Guidelines - Panchayats should promote organic farming and non-toxic vegetable cultivation.-kjoct1320kbb
Published on: 13 October 2020, 04:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now