1. News

വിവിധ വിളകൾക്ക് കൃഷി വകുപ്പ് നൽകുന്ന സബ്സി‍ഡി നിരക്ക് ഉയർത്തി.

വിവിധ വിളകൾക്ക് വിള വികസന പദ്ധതി പ്രകാരം കൃഷി വകുപ്പ് നൽകുന്ന സബ്സിഡി നിരക്ക് ഉയർത്തി. തരിശു നെൽകൃഷിക്ക് 40,000 രൂപയാണ് പരാമാവധി സബ്സിഡി. 5,000 രൂപ ഉടമയ്ക്കും 35,000 രൂപ കർഷകനും ലഭിക്കും. പച്ചക്കറിക്കർഷകർക്ക് 37,000 രൂപയും ഉടമയ്ക്ക് 3,000 രൂപയും ലഭിക്കും.3 വർഷത്തിലധികമായി കൃഷി ചെയ്യാത്ത ഭൂമിയെ തരിശുഭൂമിയായി പരിഗണിക്കും. തരിശുനില കൃഷിക്കു ഒറ്റത്തവണ ആനുകൂല്യമാണ്. എന്നാൽ, തുടർ കൃഷി ഉറപ്പാക്കണം.

Asha Sadasiv

വിവിധ വിളകൾക്ക് വിള വികസന പദ്ധതി പ്രകാരം കൃഷി വകുപ്പ് നൽകുന്ന സബ്സി‍ഡി നിരക്ക് ഉയർത്തി.   തരിശു നെൽകൃഷിക്ക് 40,000 രൂപയാണ് പരാമാവധി സബ്സിഡി. 5,000 രൂപ ഉടമയ്ക്കും 35,000 രൂപ കർഷകനും ലഭിക്കും. പച്ചക്കറിക്കർഷകർക്ക് 37,000 രൂപയും ഉടമയ്ക്ക് 3,000 രൂപയും ലഭിക്കും.3 വർഷത്തിലധികമായി കൃഷി ചെയ്യാത്ത  ഭൂമിയെ തരിശുഭൂമിയായി പരിഗണിക്കും. തരിശുനില കൃഷിക്കു ഒറ്റത്തവണ ആനുകൂല്യമാണ്. എന്നാൽ, തുടർ കൃഷി ഉറപ്പാക്കണം.

തരിശുനില കൃഷി ആനുകൂല്യം 2 തവണയായി നൽകും. ആദ്യ തവണ കൃഷിയിറക്കുമ്പോഴും  രണ്ടാം തവണ സീസണിന്റെ പകുതിയിലെ പരിശോധനയ്ക്കു ശേഷവും.തരിശുനില കൃഷി ചെയ്യുന്ന കർഷകർ സ്വന്തം ഭൂമിയിലാണ് കൃഷി ചെയ്യുന്നതെങ്കിൽ മേൽ പരാമർശിച്ച തരത്തിൽ കർഷകനും ഉടമയ്ക്കുമുള്ള ആകെ സഹായത്തിന് അർഹരാണ്. വിളകളെ സംസ്ഥാന വിള ഇൻഷുറൻസ് സ്കീമി ഭാഗമാക്കും.  നിലവിലുള്ള തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ടുയർത്തി കൃഷി ചെയ്യുന്ന രീതി ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകകറിവേപ്പ് വളരുന്നില്ലെ? അടുക്കളത്തോട്ടത്തിൽ വാഴുന്നില്ലെ?

English Summary: Subsidy for various crops by agriculture department raised

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds