താമ്രപര്‍ണ്ണി ജലസേചന പദ്ധതിയില്‍ പെടുന്ന 22 കിലോമീറ്റര്‍ വരുന്ന കന്നഡിയന്‍ കനാലിലെ ചെളിനീക്കി ജലസേചനം സുഗമമാക്കുന്നതാണ് ഈ ജനകീയ മുന്നേറ്റം. 5,601 ഏക്കറിലെ കൃഷിക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. തിരുനെല്‍വേലി ജില്ല ഭരണകൂടം അണ്ണാ സര്‍വ്വകലാശാലയുടെയും നാം താമ്രപര്‍ണ്ണി മൂവ്‌മെന്റിന്റെയും സഹകരണത്തോടെയാണ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത്. ഇതോടെ കര്‍(kar) സീസണിലെ കൃഷിക്ക് കൂടുതല്‍ ജലം കിട്ടും എന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.ചിന്ന ശങ്കരന്‍ കോവില്‍ മുതല്‍ ഗോപാലസുന്ദരം വരെയുള്ള കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നു വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് ചെളിനീക്കല്‍ നടക്കുന്നത്. മാണ്ണുര്‍ കനാല്‍,പള്ളമടൈ കനാല്‍,ചിറ്റാര്‍ ജലപാത,നൂറിലേറെ കുളങ്ങള്‍ എന്നിവയാണ് ഇതുവരെ വൃത്തിയാക്കിയത്. ചെളിനീക്കുന്നതിനുള്ള ഉപകരണങ്ങള്‍ സോപോണ്‍സര്‍ ചെയ്തത് ജില്ല ഭരണകൂടമാണ്. സാങ്കേതിക സഹായം അണ്ണാ സര്‍വ്വകലാശാലയും മറ്റ് സ്‌പോണ്‍സര്‍ഷിപ്പുകള്‍ പെന്‍ഷന്‍കാര്‍ നേതൃത്വം നല്‍കുന്ന നാം താമ്രപര്‍ണ്ണിയും ഏറ്റെടുത്തു. 5 മണ്ണുമാന്തികളാണ് ചെളി നീക്കം ചെയ്യുന്നത്.
കനാലിലേക്ക് ജലം തുറന്നു വിടും മുന്നെ പണി തീര്‍ക്കാനായി രാപകല്‍ ജോലി ചെയ്യുകയാണ് ആളുകളെന്ന് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന അണ്ണാ സര്‍വ്വകലാശാല പ്രൊഫസര്‍ ജി.ശക്തിനാഥന്‍ പറഞ്ഞു. ജില്ല കളക്ടര്‍ ശില്‍പ്പ പ്രഭാകര്‍ സതീഷ് നല്‍കുന്ന നേതൃത്വമാണ് പദ്ധതി വിജയിപ്പിക്കാന്‍ സഹായകമാകുന്നതെന്നും പ്രൊഫസര്‍ പറഞ്ഞു. ചെളിയും ജലസസ്യങ്ങളും അളുക്കും ആയിരക്കണക്കിന് മദ്യക്കുപ്പികളുമാണ് കനാലില്‍ നിന്നും നീക്കം ചെയ്തത്. വെള്ളന്‍കുഴി മുതല്‍ മേള സെവല്‍ വരെയുള്ള കര്‍ഷകര്‍ കര്‍ വിളവിറക്കിന് തയ്യാറായി വര്‍ദ്ധിത വീര്യത്തോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മികച്ച വിളവാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്.
The initiative is aimed at facilitating the removal of sludge from the 22 km long Kannadiyan Canal under the Tamraparni Irrigation Project. It will benefit 5,601 acres of farmland. The project is being completed on time by the Tirunelveli District Administration in collaboration with Anna University and the Naam Tamraparni Movement. With this, the farmers are hoping to get more water for their crops during the kar season. Farmers from Chinna Sankaran Kovil to Gopalasundaram will benefit from this.
The sludge removal is part of a public water conservation project that has been underway for the past two years. The Mannur Canal, Pallamadai Canal, Chittar Waterway and more than 100 ponds have been cleaned so far. The sludge removal equipments were sponsored by the district administration. Technical assistance was provided by Anna University and other sponsorships were provided by Naam Tamraparni led by retired Govt employees. The mud is removed by 5 earth movers. Anna University Professor G Sakthinathan, who is leading the operation, said people were working round the clock to complete the work before the water was released into the canal. Nallaperumal,the president of Naam Tamraparni said the leadership of District Collector Shilpa Prabhakar Satheesh would help make the project a success.
The silt, aquatic plants, algae and thousands of liquor bottles were removed from the canal. Farmers from Vellankuzhi and Mela Seval are ready for kar paddy cultivation and have completed the preparations with increasing vigor. The target this year is a good harvest.
For more related news:വിളയ്ക്കും വിളവിനും കൃത്രിമ ജലസേചനം
#Farmer#Agriculture#irrigation#Krishi Jagran