Updated on: 10 February, 2021 6:40 PM IST
ഫിലിപ്പ് ചാക്കോ

പ്ലാന്റേഷന്‍ കമ്പനിയിലെ മാനേജര്‍ ജോലി ഉപേക്ഷിച്ച് ജൈവകൃഷിയിലേക്ക് ഇറങ്ങിയ എം.ബി.എ ക്കാരൻ ഫിലിപ്പ് ചാക്കോയും ഉണ്ട് ഫെബ്രുവരി 11 ന് വൈകിട്ട് 6 മണിക്കുള്ള ഫാർമർ ഫസ്റ്റിൽ പങ്കെടുക്കാൻ.

പഠനത്തിൽ ശ്രദ്ധിച്ചു പിന്നീട് വിദേശത്തേക്ക് എന്ന ആഗ്രഹവുമായി എം ബി എം ബി എ കഴിഞ്ഞ ഫിലിപ്പിന് കൃഷിയിലായി താല്പര്യം.2013 ല്‍ പഠനശേഷം ഫിലിപ്പ് ചാക്കോ കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍ മാനേജരായി.

പിന്നീട് കോട്ടയത്തെ സ്വകാര്യ പ്ലാന്റേഷന്‍ കമ്പനിയിലും മാനേജരായി ജോലി ചെയ്തു. ജൈവ കൃഷിയില്‍ താല്പര്യം തോന്നി ജോലി ഉപേക്ഷിച്ചു. കഴിഞ്ഞ ജനവരിയില്‍ പ്യൂവര്‍ ഹാര്‍വസ്റ്റ് എന്ന ഹൈടെക് തോട്ടം ഉണ്ടാക്കി. ഇന്ന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ 33ഏക്കറും മുഹമ്മ പഞ്ചായത്തില്‍ 3ഏക്കറും പാട്ടത്തിനെടുത്താണ് ഈ 31 കാരന്‍ കൃഷി ചെയ്യുന്നത്.

പച്ചക്കറി കൃഷിക്കൊപ്പം പോത്ത് വളര്‍ത്തലും മത്സ്യകൃഷിയും അലങ്കാര കോഴി വളര്‍ത്തലും നടത്തുന്നുണ്ട്. തണ്ണിമത്തനാണ് കൂടുതലും ചെയ്യുന്നത്. ഏക്കറിലാണ് തണ്ണിമത്തൻ കൃഷി ചെയ്തത്. വെണ്ട, പയര്‍, മത്തന്‍, പാവല്‍, പീച്ചില്‍, വെളളരി, ചീര, കക്കുംബര്‍,ചെറുപയര്‍.എളള്,ഉഴുന്ന്,സവോള,ഉരുള കിഴങ്ങ് ,ഉള്ളി തുടങ്ങിയ 21 വിളകള്‍ നട്ടിട്ടുണ്ട്. മുഹമ്മ കുന്നപ്പളളി വീട്ടില്‍ കെ.ജെ.ഫിലിപ്പ് (കൊച്ചുവാവ) യുടേയും തെക്ലാമ്മയുടേയും മകനാണ്.ഭാര്യ ആന്‍മേരി ആന്റണി. ഇപ്പോൾ കുടുംബസമേതം ഇടപ്പള്ളിയിലാണ് താമസം.

ഫിലിപ്പിനെ അഭിനന്ദിക്കാന്‍ കൃഷി മന്ത്രി എത്തിയിരുന്നു മുഹമ്മ കുന്നപ്പള്ളി വീട്ടില്‍ ഫിലിപ്പ് കെ.ചാക്കോയുടെ കഞ്ഞിക്കുഴിയിലെ ജൈവ പച്ചക്കറി തോട്ടം സന്ദര്‍ശിക്കാനാണ് മന്ത്രി വി.എസ് .സുനില്‍കുമാര്‍ എത്തിയത്.

English Summary: Philip Chacko is also in Farmer First
Published on: 10 February 2021, 06:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now