Updated on: 29 December, 2022 8:59 AM IST
പി ഐ ബി മാധ്യമ ശില്‍പശാല ഇന്ന് ആലപ്പുഴയില്‍

തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി)യുടെ ആഭിമുഖ്യത്തില്‍  ആലപ്പുഴയില്‍  പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇന്ന് (2022 ഡിസംബര്‍ 29)  മാധ്യമ ശില്‍പശാല  സംഘടിപ്പിക്കും.

ആലപ്പുഴ പ്രസ് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശില്‍പശാല, രാവിലെ 10.00 മണിക്ക് ഹോട്ടല്‍ റോയല്‍ പാര്‍ക്കില്‍, മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ   ശ്രീ കെ. വി. സുധാകരൻ ഉദ്ഘാടനം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് അനുഭവ വിജ്ഞാന വ്യാപന ശിൽപശാലയ്ക്ക് ഇന്ന് സമാപനം

പിഐബി തിരുവനന്തപുരം മേഖലാ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍   ശ്രീ. വി. പളനിച്ചാമി അധ്യക്ഷനാകും.

പ്രസ് ക്ലബ് സെക്രട്ടറി ശ്രീ. ടി കെ  അനിൽകുമാർ , പ്രസിഡന്റ് ശ്രീ. എസ് സജിത് എന്നിവർ ആശംസകളർപ്പിക്കും. 

വിള സംരക്ഷണത്തില്‍  പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന വഹിക്കുന്ന പങ്കിനെ കുറിച്ച്  അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് തിരുവനന്തപുരം  റീജിയണല്‍ ഡെവലപ്‌മെന്റ് മാനേജര്‍ ഡോ. പി. ആര്‍. പ്രസീദയും, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ -ബാങ്കുകളുടെ പങ്കും സേവനങ്ങളും  എന്ന വിഷയത്തില്‍ ആലപ്പുഴയിലെ ലീഡ് ബാങ്ക് (എസ്ബിഐ) മാനേജര്‍ ശ്രീ. എം അരുണും സംസാരിക്കും.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രതിനിധികളും, കേന്ദ്ര ഗവൺമെന്റിന്റെ വിവിധ പദ്ധതി ഗുണഭോക്താക്കളും സംബന്ധിക്കും.

English Summary: PIB media workshop in Alappuzha today (29/12/2022)
Published on: 29 December 2022, 08:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now