1. News

മാധ്യമങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം:  വി. കെ രാമചന്ദ്രന്‍

കാര്‍ഷിക മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രത താരതമ്യേന കുറവാണെന്നും കേരളാസ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ വി. കെ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

KJ Staff
കാര്‍ഷിക മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രത താരതമ്യേന കുറവാണെന്നും കേരളാസ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ വി. കെ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളാ മീഡിയാ അക്കാദമി സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കൃഷി ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പ്രാധാന്യത്തെ മാധ്യമങ്ങള്‍ വേണ്ടത്ര ഗൗരത്തോടെ പരിഗണിക്കുന്നില്ല എന്ന് ഇദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി ഇത്തരം പ്രധാന പ്രശ്‌നങ്ങള്‍ രാജ്യത്ത് ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്നില്ല. എന്നാല്‍ ചൈനയിലും മറ്റും ഇതല്ല അവസ്ഥ, ട്രാന്‍സ്ജനിക് സാങ്കേതികവിദ്യ, സങ്കരവിത്തുദ്പാദന സങ്കേതം തുടങ്ങി കാര്‍ഷിക മേഖലയിലെ ആധുനിക പ്രവണതകള്‍ ഇതേവരെ പൊതു ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ വിധേയമായിട്ടില്ല. രാജ്യത്ത് 70 ശതമാനത്തിലധികം ജനങ്ങള്‍ ക ഗ്രാമീണ മേഖലയിലാണ് വസിക്കുന്നതെങ്കിലും കാര്‍ഷിക മേഖലയിലെ ഉദ്പാദനക്ഷമതയെയും പ്രശ്‌നങ്ങളെയും കുറിച്ചുളള വസ്തുതകള്‍ ഇപ്പോഴും മാധ്യമ പരിധിയ്ക്ക് പുറത്താണ്. 

കൃത്യമായ അന്വേഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമീണ ജനതയെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ ക്കുറിച്ച് അവര്‍ക്ക് മനസ്സിലാവും വിധം ആശയവിനിമയവും നടത്തേണ്ടതുണ്ട്. 

1990-ല്‍ 'ദ ഹിന്ദു' ഗ്രൂപ്പു ചെയര്‍മാനായിരുന്ന എന്‍. റാം നിര്‍ദ്ദേശിച്ച പ്രസക്ത മാധ്യമങ്ങളെക്കുറിച്ചും അദ്ദേഹം തദവസരത്തില്‍ സൂചിപ്പിച്ചു.  
English Summary: Media should give more focus on agriculture sector

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds