കേന്ദ്ര സർക്കാരിൻറെ പ്രധാനമന്ത്രി കിസ്സാൻ സമ്മാൻ നിധി പദ്ധതി പ്രകാരം പ്രാഥമിക വിള കർഷകർക്ക് നല്കി വന്നിരുന്ന കിസ്സാൻ ക്രെഡിറ്റ് കാർഡ് ഇപ്പോൾ കാർഷികേതര / കാർഷിക അനുബന്ധ മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചു.
Pradhan Mantri Kisan Samman Nidhi (PM-KISAN) is a Central Sector scheme with 100% funding from Government of India.Under the Scheme an income support of Rs.6000/- per year is provided to all farmer families across the country in three equal installments of Rs.2000/- each every four months.Definition of family for the Scheme is husband, wife and minor children.The entire responsibility of identification of beneficiary farmer families rests with the State / UT Governments.The fund is directly transferred to the bank accounts of the beneficiaries.
സ്വന്തം ഭൂമിയിലോ, പാട്ട ഭൂമിയിലോ കൃഷി/ഫാം നടത്തുന്നവർക്ക് ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാവുന്നതാണ്.
ഒരു പശുവിന് ₹.20,000/- ആണ് കാർഡിലെ വായ്പയായി ബാങ്ക് നിശ്ചയിക്കുന്നത്. ഇതിൽ ₹.160,000/- വരെയുള്ള വായ്പകൾക്ക് ജാമ്യം ആവശ്യമില്ല.
ഈ വായ്പ നിങ്ങൾക്ക് 5 വർഷത്തേക്ക് ആണ് അനുവദിക്കുന്നത്. എങ്കിലും, എല്ലാ വർഷവും കാർഡിലെ ലിമിറ്റ് പുതുക്കേണ്ടതാണ്.
ഇത് ഓവർട്രാഫ്റ്റ് പോലെ ഉപയോഗിക്കാവുന്നതാണ്. അതായത്, നിങ്ങൾ പിൻവലിക്കുന്ന തുക തിരിച്ച് അടക്കുന്ന മുറയ്ക്ക് വീണ്ടും എടുക്കാവുന്നതാണ്. എ.ടി.എം വഴിയും തുക പിൻവലിക്കാവുന്നതാണ്.
പശു / കിടാരികളെ വാങ്ങാനോ, യന്ത്രങ്ങൾ വാങ്ങാനോ, തൊഴുത്തതിലെ മെയിൻറ്റനൻസ് ആവശ്യങ്ങൾക്കോ തുക ഉപയോഗിക്കാവുന്നതാണ്.
വായ്പയുടെ പലിശ 9% ആണെങ്കിലും, താങ്ങ് പലിശ (interest subvention) വഴി 2% പലിശ കിഴിവ് ലഭിക്കും. മാത്രമല്ല, കൃത്യമായി പലിശയും മുതലും ഒരു വർഷത്തിനുള്ളിൽ തിരിച്ചടച്ച് വായ്പ ലിമിറ്റ് കൃത്യ സമയത്ത് പുതിക്കിയാൽ വീണ്ടും 3% പലിശ ഇളവ് ലഭിക്കുന്നതാണ്. അതായത് ശരിയായ രീതിയിൽ ഈ വായ്പ ഉപയോഗിക്കുന്ന വ്യക്തിക്ക് യഥാർത്ഥത്തിൽ വായ്പ പലിശ 4% മാത്രമേ ആവുന്നുള്ളൂ.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് നമ്മൾ ഒരു വർഷ കാലയളവിൽ ഒരു ലക്ഷം രൂപയാണ് വായ്പയായി എടുത്തതെങ്കിൽ, ആ കാലയളവിനുള്ളിൽ തന്നെ ഒരു ലക്ഷം രൂപയും അതിൻറ്റെ 9% സാധാരണ പലിശയും അടയ്ക്കേണ്ടതാണ്. എന്നാൽ മാത്രമേ വായ്പ പുതുക്കാനും പലിശ ഇളവിനും നമുക്ക് അർഹതയുള്ളൂ.
അപേക്ഷയോടൊപ്പം ഫാം നടത്തുന്ന വസ്തുവിന്റെ കരമടച്ച രസീത്, പാട്ടത്തിനാണെങ്കിൽ പാട്ട കരാർ, വസ്തുവിന്റെ പൊസ്സഷൻ സർട്ടിഫിക്കറ്റ്, നമ്മുടെ ആധാർ കാർഡ് എന്നിവയുടെ പകർപ്പാണ് പ്രാഥമികമായി നമ്മൾ നല്കേണ്ട രേഖകൾ. ₹.160,000/- മുകളിൽ വായ്പ വേണ്ടവർ ബാങ്ക് നിഷ്കർഷിക്കുന്ന രീതിയിലുള്ള വസ്തു / ഇതര ജാമ്യം നല്കേണ്ടതാണ്.
ഈ വായ്പ പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പ തരുവാൻ ഏതെങ്കിലും ബാങ്ക് തയ്യാറായില്ലെങ്കിൽ, അതിന് തടസ്സമായി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ബോധ്യമായില്ലെങ്കിൽ ദയവായി അക്കാര്യം സംഘടനയുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദയവായി എല്ലാ കർഷകരും ഈ വായ്പ പദ്ധതി പൂർണ്ണമായി പ്രയോജനപ്പെടുത്തി അഭിവൃദ്ധിയിലേക്ക് നീങ്ങട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (P. M. കിസാൻ ) ഇപ്പോ ചേരാൻ അവസരം (വർഷത്തിൽ കൃഷിക്കാർക്ക് 6000ര് ലഭിക്കുന്ന പദ്ധതി )
ഒന്നിലധികം കുടുബങ്ങത്തിന് ഇതിൽ പങ്കാളി ആകാം ( റേഷൻ കാർഡിൽ പേരുണ്ടങ്കിൽ പോലും )
കിസാൻ സമ്മാൻ നിധി അപേക്ഷ സമർപ്പിക്കുന്നവർക്ക് ഉള്ള നിബന്ധനകൾ .
അപേക്ഷകന് ഭൂമി 4 ഏക്കർ 94 സെന്റിൽ കൂടരുത് [2 ഹെക്ടർ ]
താഴ്ന്ന ഭൂപരിധി ഇല്ല .
കൃഷി എന്നതിന് എന്ത് തരം കൃഷി എന്ന പരിധി ഇല്ല. മത്സ്യ കൃഷി, പക്ഷി കൃഷി, മറ്റ് മൃഗങ്ങളുമായി ബന്ധപ്പെട്ട കൃഷികൾ തുടങ്ങിയവയും ഉൾപ്പെടും. സസ്യ കൃഷിയാണെങ്കിലും എന്ത് തരം സസ്യം എന്ന പരിധി ഇല്ല.
റേഷൻ കാർഡിൽ തൊഴിൽ എന്ന സ്ഥാനത്ത് കൃഷി എന്ന് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ഇല്ല.
അപേക്ഷകൻ സർക്കാർ -അർദ്ധ സർക്കാർ ജോലിക്കാരാകരുത്
അപേക്ഷകൻ ഡോക്ടർ, എഞ്ചിനീയർ , അഡ്വക്കറ്റ് തുടങ്ങിയ പ്രൊഫഷണലുകളാകരുത്.
അപേക്ഷകൻ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നവരാകരുത്.
അപേക്ഷകൻ 10000 രൂപയിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവരാകരുത്
ഭൂമി അപേക്ഷകന്റെ പേരിൽ തന്നെയുള്ളതായിരിക്കണം.
അപേക്ഷകൻ മേയർ തുടങ്ങി മുകളിലേക്കുള്ള ജനപ്രതിനിധി അവരുത്
ഹാജരാക്കേണ്ട വിവരങ്ങൾ .
1. റേഷൻ കാർഡിന്റെ കോപ്പി. [ ഒറിജനലും കരുതിക്കൊള്ളുക ]
2. അപേക്ഷകന്റെ പേരിലുള്ള അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ കോപ്പി.
3. ആധാർ കാർഡിന്റെ കോപ്പി.
4. കരം അടച്ച രസീതിന്റെ കോപ്പി.
പിം എം കിസാൻ അപേക്ഷിക്കാനും, കിസ്സാൻ കാർഡിനും, വളരെ വേഗത്തിൽ പാൻ കാർഡ് ലഭിക്കുന്നതിനും.
അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇസ്രയേലിലെ കീടനാശിനി ഉപയോഗവും പ്രശ്‌നങ്ങളും