Updated on: 4 May, 2021 11:46 AM IST
PM reviewed the initiatives of the Indian Navy in connection with the COVID

നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദർശിച്ചു.

*ഇന്ത്യൻ നാവികസേനയുടെ കോവിഡുമായി ബന്ധപ്പെട്ട സംരംഭങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. *വിവിധ നഗരങ്ങളിലെ സാധാരണക്കാരുടെ ഉപയോഗത്തിനായി നാവിക ആശുപത്രികൾ തുറക്കുന്നു. *നാവികസേന ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കുന്നു. *നാവികസേന ഓക്സിജൻ കണ്ടെയ്നറുകളും മറ്റ് സാധനങ്ങളും വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നു. *കോവിഡ് ചുമതലകൾ കൈകാര്യം ചെയ്യുന്നതിനായി നാവികസേനയിലെ മെഡിക്കൽ ഓഫീസർമാരെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

മഹാമാരിയിൽ നിന്ന് ജനങ്ങളെ സഹായിക്കാൻ ഇന്ത്യൻ നാവികസേന സ്വീകരിക്കുന്ന വിവിധ സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യൻ നാവികസേന എല്ലാ സംസ്ഥാന ഭരണാധികാരികളെയും സമീപിച്ചിട്ടുണ്ടെന്നും ആശുപത്രി കിടക്കകൾ, ഗതാഗതം, മറ്റ് കാര്യങ്ങൾ എന്നിവയിൽ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ നഗരങ്ങളിലെ സാധാരണക്കാരുടെ ഉപയോഗത്തിനായി നാവിക ആശുപത്രികൾ തുറക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

കോവിഡ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നതിനായി നാവികസേനയിലെ മെഡിക്കൽ ഓഫീസർമാരെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ പുനർ വിന്യസിച്ചിട്ടുണ്ടെന്നും നാവികസേനാ മേധാവി പ്രധാനമന്ത്രിയെ അറിയിച്ചു. കോവിഡ് ഡ്യൂട്ടികളിൽ വിന്യസിക്കുന്നതിനായി ബാറ്റിൽ ഫീൽഡ് നഴ്സിംഗ് അസിസ്റ്റന്റ് പരിശീലനം നാവിക ഉദ്യോഗസ്ഥർക്ക് നൽകുന്നു.

ലക്ഷദ്വീപ്പിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാൻ നാവികസേന സഹായിക്കുന്നുവെന്ന് അഡ്മിറൽ കരംബീർ സിംഗ് പ്രധാനമന്ത്രിയെ അറിയിച്ചു.

ഇന്ത്യൻ നാവികസേന ഓക്സിജൻ കണ്ടെയ്നറുകളും മറ്റ് സാമഗ്രികളും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ടെന്നും നാവികസേനാ മേധാവി പ്രധാനമന്ത്രിയെ അറിയിച്ചു.

English Summary: PM reviewed the initiatives of the Indian Navy in connection with the COVID
Published on: 04 May 2021, 11:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now