1. News

പ്രധാനമന്ത്രി ഉജ്ജ്വല യോജന: ഹോളിയിൽ 1.5 കോടിയിലധികം ആളുകൾക്ക് സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾ

പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകാൻ സർക്കാർ പദ്ധതിയിടുകയാണ്. ഹോളിക്ക് എൽപിജി ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സർക്കാരിന് ഇതിനോടകം നിർദേശം നൽകി കഴിഞ്ഞു.

Saranya Sasidharan
PM Ujjwala Yojana: People to Get ‘Free LPG Gas Cylinders’ on Holi: Details
PM Ujjwala Yojana: People to Get ‘Free LPG Gas Cylinders’ on Holi: Details

2022ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മിന്നുന്ന വിജയത്തിന് ശേഷം 1,65 കോടിയിലധികം സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നു. കൂടുതൽ കണ്ടെത്താൻ വായിക്കുക! ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടം ഒഴിവാക്കാം

വർധിച്ചു വരുന്ന ഗാർഹിക പാചക വാതകങ്ങളുടെ വില കാരണം പലപ്പോഴും സാധാരണ കുടുംബാഗങ്ങൾക്ക് അത് താങ്ങാനാകുന്നതിനും അപ്പുറം ആണ്. എന്നാൽ,

ഉത്തർപ്രദേശിലെ പല കുടുംബങ്ങൾക്കും ഈ ഹോളി സ്പെഷ്യൽ ആയിരിക്കും! എന്താണെന്നല്ലേ? യഥാർത്ഥത്തിൽ, യുപി തിരഞ്ഞെടുപ്പിൽ തുടർച്ചയായി ബിജെപിയുടെ കീഴിലുള്ള യോഗി ആദിത്യനാഥ് വിജയിച്ചതിന് ശേഷം, പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകാൻ സർക്കാർ പദ്ധതിയിടുകയാണ്. ഹോളിക്ക് എൽപിജി ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സർക്കാരിന് ഇതിനോടകം നിർദേശം നൽകി കഴിഞ്ഞു.

വാസ്തവത്തിൽ, ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഹോളിയിലും ദീപാവലിയിലും സൗജന്യ സിലിണ്ടറുകൾ നൽകുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനത്ത് ഉജ്ജ്വല പദ്ധതിയുടെ 1.65 കോടി ഗുണഭോക്താക്കളുണ്ട്. ഇവർക്ക് സൗജന്യമായി ഗ്യാസ് സിലിണ്ടറുകൾ നൽകാൻ സർക്കാർ ഏകദേശം 3000 കോടി രൂപ ചെലവിടേണ്ടി വരും.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അതായത് ബിപിഎൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽപിജി കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന.  ബന്ധപ്പെട്ട വാർത്തകൾ: LPG Best Offer: സൗജന്യമായും വിലയിളവിലും ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത്

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് തിങ്കളാഴ്ച സർക്കാരിന് നിർദ്ദേശം അയച്ചു. ഈ നിർദേശം അംഗീകരിച്ച ശേഷം ധനവകുപ്പിൽ നിന്ന് ബജറ്റ് പുറത്തിറക്കി സിലിണ്ടറുകൾ വിതരണം ചെയ്യും എന്നാണ് റിപോർട്ടുകൾ.

സൗജന്യ റേഷൻ പദ്ധതിയും വിപുലീകരിക്കും.

സംസ്ഥാന സർക്കാർ മാർച്ച് വരെ ബാധകമായിരുന്ന സൗജന്യ റേഷൻ പദ്ധതിയും നീട്ടാൻ പോകുന്നു. ദേശീയ ഭക്ഷ്യസുരക്ഷയ്ക്ക് കീഴിൽ ലഭ്യമായ ഗോതമ്പ്, അരി, ഗ്രാം, ഉപ്പ്, എണ്ണ എന്നിവ സൗജന്യമായി നൽകും.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉജ്ജ്വല പദ്ധതി പ്രകാരം രണ്ട് സിലിണ്ടറുകളും സൗജന്യ റേഷനും നൽകുന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

2022ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉജ്ജ്വല വിജയം:

5 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 4 സംസ്ഥാനങ്ങളിൽ ബിജെപി അദ്ഭുതകരമായ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് നിങ്ങളെ അറിയിക്കട്ടെ. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിൽ ബിജെപിയുടെ യോഗി ആദിത്യനാഥ് വീണ്ടും തിരിച്ചുവരവ് നടത്തി ഭരണം നിലനിർത്തി. ഇവിടെ വീണ്ടും സർക്കാർ രൂപീകരിക്കാൻ പോവുകയാണ്.

English Summary: PM Ujjwala Yojana: People to Get ‘Free LPG Gas Cylinders’ on Holi: Details

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds