Updated on: 27 January, 2023 5:25 PM IST
Pokkali Rice's Products mela has conducted in Vyppin, Kerala

1. വയനാട് ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരളബാങ്കും സംയുക്തമായി ലോണ്‍മേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (N.D.P.R.EM) പദ്ധതി പ്രകാരമാണ് ലോണ്‍ മേള സംഘടിപ്പിക്കുന്നത്. ജനുവരി 30നു കല്‍പ്പറ്റയില്‍ കേരള ബാങ്കിന്റെ സിപിസി കോണ്‍ഫറന്‍സ് ഹാളിലാണ് മേള സംഘടിപ്പിക്കുന്നത്.

2. കേരളത്തിന്റെ ക്ഷീരമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന 2022-23 സംസ്ഥാന ക്ഷീരസംഗമം ഫ്രെബുവരി 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023′ ഘോഷയാത്ര കമ്മിറ്റി യോഗം മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ക്യാമ്പസിലെ അലുമിനി ഹാളിൽ ചേർന്നു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ച യോഗം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

3. സംസ്ഥാന സർക്കാറിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിൽ 245 ദിവസങ്ങൾ കൊണ്ട് ആരംഭിച്ച സംരംഭങ്ങളിൽ 38 ശതമാനവും സ്ത്രീകളുടേതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കുടുംബശ്രീ സംഘങ്ങൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണ ഉദ്ഘാടനം ഏലൂർ നഗരസഭാ ടൗൺഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലഭിച്ച തുക കൊണ്ട് എല്ലാവരും സംരംഭങ്ങൾ തുടങ്ങണമെന്ന്, സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നേരിൽ സന്ദർശിച്ചിട്ടുളള സ്ത്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം പറഞ്ഞു.

4. കോട്ടയം ജില്ലയിലെ തെരുവ് നായ ശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി ആധുനിക സജ്ജീകരണങ്ങളോടു കൂടി നവീകരിച്ച കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ കോട്ടയം എബീസി സെൻറർ, മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്‌ഘാടനം ചെയ്‌തു, ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലയിലെ മികച്ച ക്ഷീരകർഷകനുള്ള അവാർഡ് ദാനവും മന്ത്രി നിർവഹിച്ചു.

5. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ നടന്നുവരുന്ന 'സുരക്ഷിതമാക്കാം പശ്ചിമഘട്ടം' പദ്ധതിയുടെ മാപിംഗ് പൂർത്തിയാക്കിയ സ്ഥലങ്ങളിൽ ഏപ്രിൽ ആദ്യവാരം തൊട്ടു നീർച്ചാലുകളുടെ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഹരിതകേരളം മിഷൻ കർമസമിതി യോഗത്തിലാണ് തീരുമാനം. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

6. സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉൾനാടൻ ജലാശയങ്ങളിൽ സംയോജിത മത്സ്യ വിഭവ പരിപാലനം 2022-23ന്റെ ഭാഗമായി കുറ്റ്യാടി പുഴയിൽ പയ്യോളി ന​ഗരസഭയും ഫിഷറീസ് വകുപ്പും സംയുക്തമായി മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഒന്നര ലക്ഷം ഓര്ജല പൂമിൻ, കരിമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.ഉദ്‌ഘാടന ചടങ്ങ് നഗരസഭ വിദ്യാഭ്യാസ, കലാ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി വിനോദൻ ഉദ്ഘാടനം ചെയ്തു.

7. കുഴുപ്പിള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം രൂപീകരിച്ച ഇറ എഫ് ഐ ജി കൺവീനറായ പ്രജാവതിയുടെ നേതൃത്വത്തിൽ പൊക്കാളി അരിയുടെ പച്ചരി, അരിപ്പൊടി,അവലോസ് പൊടി, പായസം എന്നിവ ഒരുക്കിക്കൊണ്ട് വിപണന മേള നടത്തി. പൊക്കാളി അരിയുടെ വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നിബിൻ കെ എസ് ഉദ്ഘാടനം ചെയ്തു.

8. രാജ്യത്തെ തന്നെ ഏറ്റവും മികച്ച 5 പൊതു മേഖല /സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22-ൽ നടന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ കേരളത്തിന്റെ സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ചിട്ടയായ ഫണ്ടിംഗ് സംവിധാനം എന്നിവയെല്ലാം അംഗീകാരം ലഭിക്കുന്നതിൽ നിർണ്ണായക ഘടകമായി.

9. ജനുവരി 24 മുതൽ 28 വരെ നെടുമങ്ങാട് ബ്ലോക്കിൽ നടക്കുന്ന കൃഷിദർശൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമായി കൃഷി മന്ത്രി പി പ്രസാദ് കൂടിക്കാഴ്ച നടത്തി. ചടങ്ങിൽ കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, മറ്റു ജന പ്രതിനിധികളും സന്നിഹിതരായി.

10. രാജ്യത്തു ഗോതമ്പ് പൊടിയുടെ വിലക്കയറ്റം തടയാൻ ബഫർ സ്റ്റോക്കിൽ നിന്ന് 30 ലക്ഷം ടൺ ഗോതമ്പ് പൊതു വിപണിയിൽ വിൽക്കുമെന്ന് കേന്ദ്രം ബുധനാഴ്ച പ്രഖ്യാപിച്ചു. ഈ നീക്കം ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവ 5 മുതൽ 6 രൂപ വരെയായി വില കുറയാൻ ഇടയാക്കും. 30 ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ വിൽക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ പ്രകീർത്തിച്ച റോളർ ഫ്‌ളോർ മില്ലേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (RFMFI).

11. ഏലൂർ നഗരസഭാ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഇന്ന് നിർവഹിച്ചു. കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥി ആയി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 55 ശതമാനവും, നാഷണൽ മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷന്റെ 45 ശതമാനവും തുക ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

12. എല്ലാവർക്കും സ്വന്തം വീട് എന്ന ലക്ഷ്യം സഫലമാക്കുന്ന കേരളത്തിന്റെ ലൈഫ് പദ്ധതി, രാജ്യത്തിന്റെ ഭവന സ്വപ്‌നങ്ങൾക്കു കരുത്തുപകരുന്നതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൃഷി, പരിസ്ഥിതി, ഭവന നിർമാണം, ആരോഗ്യം,വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി നവകേരള സൃഷ്ടി മുൻനിർത്തിയാണ്, സംസ്ഥാന സർക്കാർ ഓരോ പദ്ധതികളും രൂപവത്കരിക്കുന്നതെന്നു എന്ന് അദ്ദേഹം പറഞ്ഞു.

13. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കണ്ണാറയിലെ വാഴഗവേഷണ കേന്ദ്രത്തിൽ വച്ച് ഫെബ്രുവരി മാസത്തിൽ "വാഴനാര് ഉല്പാദനവും ഉപയോഗവും" എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. പരീശീലനത്തിനു പങ്കെടുക്കാൻ താത്പര്യമുള്ളവർ 8078403142, 8921129006 എന്ന നമ്പറിൽ ബന്ധപ്പെടുക.

14. രാജ്യത്തിന്റെ കാപ്പി ഉല്പാദനത്തിൽ മൂന്നിൽ രണ്ട് ഭാഗവും ഉൽപ്പാദിപ്പിക്കുന്ന കർണാടകയിൽ തിങ്കളാഴ്ച പെയ്‌ത കനത്ത മഴയിൽ, കാപ്പികുരു ഉണങ്ങുന്നതു തടസപ്പെട്ടതിനെ തുടർന്നു കർണാടകയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാപ്പി വിളവെടുപ്പിന് കനത്ത തിരിച്ചടിയായി.

15. ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിൽ, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ മഴ ശക്തമാകും; ഇടിമിന്നൽ സാധ്യത...കൂടുതൽ വാർത്തകൾ

English Summary: Pokkali Rice's Products mela has conducted in Vyppin, Kerala
Published on: 27 January 2023, 04:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now