Updated on: 24 June, 2021 6:30 AM IST
ECIL

പ്രോജക്ട് എഞ്ചിനീയർ, അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ തസ്തികകളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്ക് ജൂലൈ 15, ജൂലൈ 16 തീയതികളിലായി വാക്ക് ഇൻ ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അഭിമുഖം സംഘടിപ്പിക്കുന്നു.

പ്രോജക്ട് എഞ്ചിനീയർ, അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ തസ്തികകളിലായി 20 ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇ.ഇ.ഇ, ഇ.സി.ഇ, ഇ.ഐ.ഇ, മെക്കാനിക്കൽ ട്രേഡുകളിലാണ് ഒഴിവുകൾ.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നൽകുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 6, 7 തീയതികളിലായി നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ജൂൺ 15, 16 തീയതികളിലായാണ് അഭിമുഖം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ആന്ധ്ര പ്രദേശിലെ ലോക്ക്ഡൗൺ മൂലം ഇത് മാറ്റിവെക്കുകയായിരുന്നു. വിശദ വിവരങ്ങൾക്കായി ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.ecil.co.in സന്ദ‍ർശിക്കുക.

പ്രോജക്ട് എഞ്ചിനീയർ- 12 ഒഴിവുകൾ

ഇ.ഇ.ഇ, ഇ.സി.ഇ, ഇ.ഐ.ഇ, മെക്കാനിക്കൽ ട്രേഡുകളിൽ ഒഴിവുണ്ട്. നിശ്ചിത വിഷയങ്ങൾ പഠിച്ച് 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എഞ്ചിനീയറിങ് പാസായിരിക്കണം. 30 വയസിൽ കവയാത്തവർക്കാണ് അവസരം. 2021 ഏപ്രിൽ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ- 8 ഒഴിവുകൾ

ഇ.ഇ.ഇ, ഇ.സി.ഇ, ഇ.ഐ.ഇ, മെക്കാനിക്കൽ ട്രേഡുകളിൽ ഒഴിവുണ്ട്. നിശ്ചിത ട്രേഡുകളിലുള്ള എഞ്ചിനീയറിങ് ഡിപ്ലോമ 60 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങി പാസായിട്ടുള്ളവർക്ക് അവസരം.

അഭിമുഖം വിശാഖപട്ടണത്തെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് റീജിയണൽ ഓഫീസിൽ നടക്കും. പൂർണ വിലാസം- ECIL Regional Office, H.No. 47-09-28, Mukund Suvasa Apartments, 3rd Lane Dwaraka Nagar, Visakhapatnam-530016.

English Summary: Postponed Interview of Electronics Corporation of India Limited will take place on 15th and 16th July
Published on: 23 June 2021, 11:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now