Updated on: 22 September, 2022 7:01 PM IST
Pradhan Mantri Pranam Scheme

കൃഷികാര്യങ്ങളിൽ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ഒരു പുതിയ പദ്ധതിയാണ് പ്രധാനമന്ത്രി പ്രണാം പദ്ധതി (PM PRANAM - PM Promotion of Alternate Nutrients for Agriculture Management Yojana) കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന ഒരു പദ്ധതിയാണിത്.  2022-2023 ല്‍ 2.25 ലക്ഷം കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്ന രാസവളങ്ങളുടെ സബ്സിഡി കുറയ്ക്കാനാണ് നിര്‍ദ്ദിഷ്ട പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മുന്‍വര്‍ഷത്തെ 1.62 ലക്ഷം കോടി രൂപയേക്കാള്‍ 39% കൂടുതലാണിത്.

ബന്ധപ്പെട്ട വാർത്തകൾ: Fertilizer Subsidy Update: വളം വില കൂടില്ല, സബ്സിഡി 50% വർധിപ്പിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി പ്രണാം പദ്ധതിയെക്കുറിച്ച്

സ്‌കീമിന് പ്രത്യേക ബജറ്റ് ഉണ്ടായിരിക്കില്ല. കൂടാതെ രാസവള വകുപ്പ് നടത്തുന്ന സ്‌കീമുകള്‍ക്ക് കീഴില്‍ നിലവിലുള്ള വളം സബ്സിഡിയുടെ ലാഭത്തില്‍ നിന്ന് ധനസഹായം ലഭിക്കും.

പണം ലാഭിക്കുന്ന സംസ്ഥാനത്തിന് 50% സബ്സിഡി സേവിംഗ്‌സ് ഗ്രാന്റായി കൈമാറും. സ്‌കീമിന് കീഴില്‍ നല്‍കുന്ന ഗ്രാന്റിന്റെ 70%, ജൈവ വള പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് പോലെയുള്ള കര്‍ഷകരുടെ ക്ഷേമത്തിനായി ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്.

ശേഷിക്കുന്ന 30% ഗ്രാന്റ് തുക കര്‍ഷകര്‍, പഞ്ചായത്തുകള്‍, കര്‍ഷക ഉല്‍പാദക സംഘടനകള്‍, വളം ഉപയോഗം കുറയ്ക്കുന്നതിനും ബോധവല്‍ക്കരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്കും പ്രോത്സാഹനത്തിനായി ഉപയോഗിക്കാം.

രാസവളങ്ങള്‍ കുറച്ചാല്‍ പ്രോത്സാഹനം

ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സംസ്ഥാനത്തിന്റെ യൂറിയയുടെ ഉപഭോഗത്തില്‍ വര്‍ധനവാണോ കുറവാണോ ഉണ്ടായതെന്ന്, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ യൂറിയയുടെ ശരാശരി ഉപഭോഗവുമായി സര്‍ക്കാര്‍ താരതമ്യം ചെയ്യും.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഉപയോഗിച്ച ശരാശരി അളവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ അളവില്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ പദ്ധതി പ്രോത്സാഹനം നല്‍കും.

യൂറിയ, ഡയമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി) തുടങ്ങിയ രാസവളങ്ങള്‍ ഒരു വര്‍ഷത്തില്‍ കുറഞ്ഞ അളവില്‍ ഉപയോഗിച്ച സംസ്ഥാനങ്ങള്‍ക്കാണ് 50% സബ്‌സിഡി സേവിംഗ്‌സ് ഗ്രാന്റ് നല്‍കുക. രാസവള മന്ത്രാലയത്തിന്റെ ഡാഷ്ബോര്‍ഡായ iFMS ല്‍ (ഇന്റഗ്രേറ്റഡ് ഫെർട്ടിലൈസർ മാനേജ്മെന്റ് സിസ്റ്റം) ലഭ്യമായ വിവരങ്ങള്‍ ഇതിനായി ഉപയോഗിക്കും.

ഇന്ത്യയ്ക്ക് ആവശ്യമായ വളം

ഖാരിഫ് സീസണ്‍ (ജൂണ്‍-ഒക്ടോബര്‍) ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് നിര്‍ണായകമാണ്. മൂന്നിലൊന്ന് പയര്‍വര്‍ഗങ്ങളും ഏകദേശം മൂന്നില്‍ രണ്ട് എണ്ണക്കുരുവും അടക്കം വര്‍ഷത്തിലെ ഭക്ഷ്യധാന്യങ്ങളുടെ പകുതിയോളം ഉല്‍പാദിപ്പിക്കപ്പെടുന്നത് ഈ സീസണിലാണ്. ഈ സമയത്ത് കൂടിയ അളവില്‍ വളം ആവശ്യമാണ്.

കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് ഓരോ വര്‍ഷവും വിളവെടുപ്പ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വളങ്ങളുടെ ആവശ്യകത വിലയിരുത്തുകയും വിതരണം ഉറപ്പാക്കാന്‍ രാസവള മന്ത്രാലയത്തെ അറിയിക്കുകയും ചെയ്യുന്നു.

വിള വിതയ്ക്കുന്ന സമയത്തെ അടിസ്ഥാനമാക്കി ഓരോ മാസവും ആവശ്യമായ വളത്തിന്റെ അളവും ആവശ്യകതയും പ്രദേശങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു.

ഉദാഹരണത്തിന്, ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ യൂറിയക്ക് ഉയര്‍ന്ന ആവശ്യകതയുണ്ട്. എന്നാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇത് താരതമ്യേന കുറവാണ്. ഖാരിഫ് സീസണില്‍ മതിയായ അളവില്‍ വളം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഈ രണ്ട് മാസങ്ങള്‍ ഉപയോഗിക്കുന്നു.

English Summary: Pradhan Mantri Pranam Scheme: To encourage agriculture with less chemical fertilizers
Published on: 22 September 2022, 03:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now