1. News

2022-23 വിപണന സീസണില്‍ ഖാരിഫ് വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില കേന്ദ്ര മന്ത്രിസഭാസമിതി അംഗീകരിച്ചു

Meera Sandeep
Union Cabinet has approved the minimum support price for Kharif crops for the 2022-23 mktg season
Union Cabinet has approved the minimum support price for Kharif crops for the 2022-23 mktg season

തിരുവനന്തപുരം: 022-23 വിപണന സീസണില്‍ അനുശാസിതമായ എല്ലാ ഖാരിഫ് വിളകകളുടെയും കുറഞ്ഞ  താങ്ങുവില  വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി  അംഗീകാരം നല്‍കി.

ബന്ധപ്പെട്ട വാർത്തകൾ: ഖാരിഫ് വിളകൾ: ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സുപ്രധാന സംഭാവന

കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പാക്കാനും വിള വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കാനും 2022-23 വിപണന സീസണില്‍ സര്‍ക്കാര്‍ ഖാരിഫ് വിളകളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഖാരിഫ് വിളകൾ: ഖാരിഫ് സീസണിലേക്കായി ഇറക്കുമതി ചെയ്യുന്ന മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തൂത്തുക്കുടി തുറമുഖത്ത് എത്തി

മനുഷ്യ തൊഴിലാളികളുടെ ചെലവ്, കാളകളുടെ ജോലി/യന്ത്രത്തൊഴിലാളി, പാട്ടത്തിനെടുത്ത ഭൂമിയുടെ വാടക, വിത്ത്, രാസവളം, വളം, ജലസേചന ചാര്‍ജുകള്‍ നടപ്പാക്കുന്നതിലേയും കൃഷിയിടങ്ങളിലെ കെട്ടിടങ്ങളിലേയും മൂല്യതകര്‍ച്ച, മൂലധനത്തിന്റെ പലിശ, പമ്പുകളും മറ്റും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഡീസല്‍, വൈദ്യുതി എന്നിവയുടെ ചെലവ്, മറ്റ് ശചലവുകള്‍ കുടംബതൊഴിലാളിയുടെ കണക്കാക്കുന്ന മൂല്യം എന്നിങ്ങനെ ഉണ്ടാകുന്ന എല്ലാ ചെലവുകളും ഉള്‍പ്പെടെ പരിഗണിച്ചാണ്.

-നെല്ല് (ഗ്രേഡ് എ), അരിച്ചോളം (മാല്‍ദണ്ടി), പരുത്തി (നീളമുള്ള നാരുകള്‍) എന്നിവയുടെ ചെലവ് വിവരങ്ങള്‍ പ്രത്യേകം ശേഖരിച്ചിട്ടില്ല.

ബന്ധപ്പെട്ട വാർത്തകൾ: ചോളം പോഷകകലവറ

കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ലക്ഷ്യമാക്കികൊണ്ട് അഖിലേന്ത്യാ ചെലവിന്റെ ശരാശരിയുടെ 50%മെങ്കിലും നിശ്ചയിക്കുകയെന്ന് 2018-19ലെ ബജറ്റില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ചാണ് 2022-23ലെ ഖാരിഫ് വിളകള്‍ക്കുള്ള താങ്ങുവിലയിലെ വര്‍ദ്ധനവ്. യഥാക്രമം 51%. 85%, 60%, 59%, 56%, 53% എന്നിങ്ങനെ അഖിലേന്ത്യാ ശരാശരി ഉല്‍പ്പാദന ചിലവിന്റെ 50 ശതമാനത്തില്‍ കൂടുതലാണ് ബജ്‌റ, തുവര, ഉഴുന്ന് സൂര്യകാന്തി വിത്ത്, സോയാബീന്‍, നിലക്കടല എന്നിവയുടെ താങ്ങുവിലയിലെ വരുമാനം എന്നത് ശ്രദ്ധേയമാണ്.

കര്‍ഷകരെ ഈ വിളകളിലേക്ക് വലിയതോതില്‍ മാറ്റുന്നതിനും മികച്ച സാങ്കേതികവിദ്യയും കൃഷിസംവിധാനങ്ങളും സ്വീകരിക്കുന്നതിനും ആവശ്യവും വിതരണവും തമ്മിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നാടന്‍ ധാന്യങ്ങള്‍ എന്നിവയ്ക്ക് അനുകൂലമായി എംഎസ്പി പുനഃക്രമീകരിക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൂര്‍ത്തമായ പരിശ്രമങ്ങള്‍ നടത്തി.

2021-22 ലെ മൂന്നാം മുന്‍കൂര്‍ കണക്ക് പ്രകാരം, രാജ്യത്തെ ഭക്ഷ്യധാന്യങ്ങളില്‍ 314.51 ദശലക്ഷം ടണ്‍ റെക്കാര്‍ഡ് ഉല്‍പ്പാദനം ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് 2020-21 ലെ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തേക്കാള്‍ 3.77 ദശലക്ഷം ടണ്‍ കൂടുതലാണ്. 2021-22 ലെ ഉല്‍പ്പാദനം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ (2016-17 മുതല്‍ 2020-21 വരെ) ശരാശരി ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തേക്കാള്‍ 23.80 ദശലക്ഷം ടണ്‍ കൂടുതലാണ്.

English Summary: Union Cabinet has approved the minimum support price for Kharif crops for the 2022-23 mktg season

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds