Updated on: 3 January, 2022 1:47 PM IST
പ്രതീക്ഷ സ്കോളർഷിപ്പ്

കേരളത്തിനകത്ത് മെഡിസിന്‍, എന്‍ജിനീയറിങ്, ബി.ഫാം, ഡിപ്ലോമ, നഴ്‌സിങ്, ഐടിഐ കോഴ്‌സുകള്‍ക്കു പഠിക്കുന്ന തിരുവനന്തപുരം ജില്ലക്കാരായ വിദ്യാര്‍ഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പാണ് പ്രതീക്ഷ. പ്രൊഫഷൺല്‍, സാങ്കേതിക കോഴ്‌സുകള്‍ക്ക് പഠിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികളില്‍ നിന്ന് പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡാണ് പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഈ സ്കോളർഷിപ്പ് പ്രദാനം ചെയ്യുന്നത്. ഇവരുടെ സാമൂഹിക പ്രതിബന്ധത പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രതീക്ഷ സ്കോളർഷിപ്പ് ഒരുക്കിയിട്ടുള്ളത്. ബിപിഎൽ കാർഡുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഈ സേവനം ലഭിക്കുന്നത്.

ഈ വർഷം 30 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകുന്നതിനായാണ് തീരുമാനം. സ്കോളർഷിപ്പിന് അർഹരായവർ 2022 ജനുവരി 31നകം അപേക്ഷകള്‍ സമർപ്പിക്കണം.

അപേക്ഷയ്ക്കുള്ള വിശദ വിവരങ്ങൾ

എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ഓഫിസുകളില്‍ നിന്നും അപേക്ഷാ ഫോം ലഭ്യമാണ്. www.lifecarehll.com എന്ന എച്ച്എല്‍എല്‍ വെബ്‌സൈറ്റില്‍ നിന്നും അപക്ഷേ ലഭിക്കുന്നതാണ്. മാനേജര്‍ (എച്ച്ആര്‍), എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, കോര്‍പറേറ്റ് ആന്‍ഡ് രജിസ്‌ട്രേഡ് ഓഫിസ്, എച്ച്എല്‍എല്‍ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്.

സ്കോളർഷിപ്പ് തുക

എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപ പ്രതീക്ഷ സ്കോളർഷിപ്പിലൂടെ ലഭിക്കും. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് 20,000 രൂപയും ലഭിക്കും. ബി.ഫാം, ഡിപ്ലോമ, നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം തോറും 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ഐടിഐ വിദ്യാര്‍ഥികളും സ്കോളർഷിപ്പിന് അർഹരാണ്. 5000 രൂപയാണ് ഇവർക്ക് പ്രതിവർഷം ലഭിക്കുന്നത്. പ്രതീക്ഷ സ്കോളഷിപ്പ് ബിപിഎൽ കുടുംബത്തിൽപെട്ട വിദ്യാർഥികളുടെ പഠനകാലം മുഴുവന്‍ ലഭിക്കും. ഓരോ വിഭാഗത്തിലും അഞ്ച് സ്‌കോളര്‍ഷിപ്പ് വീതമാണ് ഉള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: UPPSC; സ്ത്രീകൾക്ക് ജോലികൾ, എങ്ങനെ അപേക്ഷിക്കാം


പഠനമികവും സാമ്പത്തിക സ്ഥിതിയുമാണ് സ്‌കോളര്‍ഷിപ്പിനുള്ള മാനദണ്ഡങ്ങൾ. ഇതിനായി അധികൃതരിൽ നിന്നുള്ള വരുമാനം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയിൽ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. സ്‌കോളര്‍ഷിപ്പ് കാലയളവില്‍ വര്‍ഷം തോറും പഠനമികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.

തിരുവനന്തപുരം ജില്ലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാത്രമല്ല, കര്‍ണാടകയിലെ കനഗലയിലെ നിര്‍ധന കുടുംബങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന മിടുക്കരായ കുട്ടികൾക്കും സാമ്പത്തിക സഹായം നൽകുന്നുണ്ട്. 2014ലാണ് പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി തുടക്കമിട്ടത്. ഇങ്ങനെ 210 കുട്ടികള്‍ക്ക് 86.20 ലക്ഷം രൂപയാണ് സ്കോളർഷിപ്പ് നൽകുന്നത്.
എച്ച്എല്‍എല്‍ ജീവനക്കാരുടെ പിന്തുണയ്ക്കൊപ്പം പ്രവർത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, ജീവനക്കാരുടെ സംഭാവനകളിൽ നിന്നും കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുമാണ് ഫണ്ട് കണ്ടെത്തുന്നത്.

English Summary: Pratheeksha Scholarship for BPL card students in medicine, nursing, B fam, etc.
Published on: 03 January 2022, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now