Updated on: 18 April, 2023 8:28 PM IST
സംഭരണത്തിന് മുന്‍പുള്ള വിള പരിശോധന അഞ്ച് ദിവസത്തിനകം പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം

പാലക്കാട്: സംഭരണത്തിന് മുന്നോടിയായി ജില്ലയിലെ നെല്‍കര്‍ഷകരുടെ വിള പരിശോധന പൂര്‍ത്തിയാക്കി കൃഷി ഓഫീസര്‍മാര്‍ അഞ്ച് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഈ ജൈവവള പ്രയോഗിച്ചാൽ മുളകുകൃഷിയിൽ നല്ല വിള ലഭ്യമാക്കാം​

കൃഷി ഓഫീസര്‍മാര്‍ പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കി പത്ത് ദിവസത്തിനകം സപ്ലൈകോ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ഏക്കര്‍ സ്ഥലത്ത് നിന്നും 2500 കിലോ നെല്ല് സംഭരിക്കാന്‍ അനുമതി നല്‍കാമെന്നും 2500 കിലോയിലധികം വരുന്ന വിളയ്ക്ക് വെരിഫിക്കേഷന് ശേഷം അനുമതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം. കെ. മണികണ്ഠന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (കൃഷി) പി. സിന്ധുദേവി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (ഇന്‍ ചാര്‍ജ്) എല്‍.ആര്‍ മുരളി, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോസി ജോസഫ്, സപ്ലൈകോ അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ കെ.എസ് സതീഷ് കുമാര്‍, പാലക്കാട് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ആര്‍. പ്രസന്ന കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ (മാര്‍ക്കറ്റിങ്) കെ.യു രാധിക, ചിറ്റൂര്‍ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ബി. ജഗന്നത്ത് എന്നിവര്‍ പങ്കെടുത്തു.

The Minister of Electricity Department K. Krishnankutty said, prior to storage, the agriculture officers should issue the certificate within five days after completing the crop inspection of the paddy farmers in the district. 

The minister added that Supplyco will procure paddy from the farmers within ten days after the agriculture officers complete the inspection and give the certificate. He said that permission can be given to procure 2500 kg of paddy from one acre of land and permission should be given after verification for the crop of more than 2500 kg.

In the review meeting held at the District Collector's Chamber, the District Collector S. Chitra, A.D.M. K. Manikandan, Deputy Director (Agriculture) P. Sindhu Devi, Principal Agricultural Officer (in-charge) LR Murali, Senior Superintendent District Supply Office Josie Joseph, Supplyco Assistant Regional Manager KS Satish Kumar, Palakkad Paddy Marketing Officer R. Prasanna Kumar, Assistant Director of Agriculture (Marketing) KU Radhika, Chittoor Paddy Marketing Officer B. Jagannath also participated.

English Summary: Pre-storage crop inspection be completed within 5 days and certificate issued
Published on: 18 April 2023, 08:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now