1. News

ജലക്ഷാമം നേരിടാന്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം

തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണിയിലെ ആര്‍.സി.ബിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതു വരെ ജലക്ഷാമം നേരിടാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട പഞ്ചായത്തുകളും പ്രദേശവാസികളും മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

K B Bainda
നിലവില്‍ 1.50 മീറ്റര്‍ ജലം മാത്രമേ സംഭരിക്കാനാകുകയുള്ളൂ.
നിലവില്‍ 1.50 മീറ്റര്‍ ജലം മാത്രമേ സംഭരിക്കാനാകുകയുള്ളൂ.

പാലക്കാട് :തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണിയിലെ ആര്‍.സി.ബിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതു വരെ ജലക്ഷാമം നേരിടാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട പഞ്ചായത്തുകളും പ്രദേശവാസികളും മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

The District Collector said that the concerned panchayats and locals should make preparations as there is a possibility of water shortage till the completion of the RCB rehabilitation work at Trithala Velliyankallu reservoir.

പ്രളയത്തെത്തുടര്‍ന്ന് ആര്‍.സി.ബിയുടെ ഇരുഭാഗങ്ങളിലുമായി പുഴയില്‍ ഒമ്പത് മുതല്‍ 12 മീറ്റര്‍ വരെ ആഴത്തില്‍ ഗര്‍ത്തങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

ഇതുമൂലം ജലനിരപ്പ് കൂടുന്നതനുസരിച്ച് ആര്‍.സി.ബിയുടെ അടിത്തട്ടിലൂടെ വെള്ളം കിനിയുകയും കൂടുതല്‍ ജലം സംഭരിക്കാന്‍ കഴിയാത്ത അവസ്ഥയുമാണുള്ളത്.

നിലവില്‍ 1.50 മീറ്റര്‍ ജലം മാത്രമേ സംഭരിക്കാനാകുകയുള്ളൂ. ആര്‍.സി.ബിയുടെ പുതിയ ഷട്ടര്‍ പിടിപ്പിക്കുന്നതിന്റെ മെക്കാനിക്കല്‍ പ്രവൃത്തിയും പുനരുദ്ധാരണ പ്രവൃത്തികളുമാണ് നടക്കുന്നത്.

English Summary: Preparations must be made to deal with water scarcity

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds