1. News

തെലങ്കാനയിൽ 6,100 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി നാളെ തുടക്കം കുറിക്കും

തെലങ്കാനയിൽ 6,100 കോടി രൂപയുടെ നിർണായക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വാറങ്കലിൽ തറക്കല്ലിടുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Raveena M Prakash
Prime Minister Narendra Modi will inaugurate 6100 crores scheme in Telaghana
Prime Minister Narendra Modi will inaugurate 6100 crores scheme in Telaghana

തെലങ്കാനയിൽ 6,100 കോടി രൂപയുടെ നിർണായക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വാറങ്കലിൽ തറക്കല്ലിടുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ പരിപാടികളിൽ പങ്കെടുക്കുന്നതിന് മുമ്പ് നരേന്ദ്ര മോദി വാറങ്കൽ ജില്ലയിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രം സന്ദർശിക്കുമെന്നും പൊതുയോഗത്തെ അഭിസംബോധന ചെയ്യുമെന്നും ഓദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

ഈ വർഷം മോദിയുടെ മൂന്നാമത്തെ സന്ദർശനമാണിത്. ജനുവരി, ഏപ്രിൽ മാസങ്ങളിൽ അദ്ദേഹം നേരത്തെ തെലങ്കാന സന്ദർശിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി 500 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന കാസിപ്പേട്ടിലെ റെയിൽവേ വാഗൺ നിർമാണ യൂണിറ്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ആധുനിക നിർമാണ യൂണിറ്റിന് വാഗൺ നിർമാണ ശേഷി വർധിപ്പിക്കും. പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമീപ പ്രദേശങ്ങളിലെ അനുബന്ധ യൂണിറ്റുകളുടെ വികസനത്തിനും ഇത് സഹായിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു. 

അതേസമയം, പൊതുയോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ വാറങ്കൽ സന്ദർശനം കണക്കിലെടുത്ത് തെലങ്കാന പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി ശനിയാഴ്ച സന്ദർശിക്കുന്ന മാമുനൂർ, ഭദ്രകാളി ക്ഷേത്രം, ആർട്‌സ് കോളേജ് എന്നിവിടങ്ങളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ ചുമതലക്കാരായി നിയമിച്ചിട്ടുണ്ടെന്നും സായുധ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വാറങ്കൽ പോലീസ് കമ്മീഷണർ എ വി രംഗനാഥ് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കാശ്മീർ കുങ്കുമപ്പൂവിന് ഇപ്പോൾ വെള്ളിയേക്കാൾ അഞ്ചിരട്ടി വില !!

Pic Courtesy: Pexels.com

English Summary: Prime Minister Narendra Modi will inaugurate 6100 crores scheme in Telanghana

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds