Updated on: 17 December, 2022 4:51 PM IST
Prime Minister will launch 6,800 Crores rupees project in Tripura and Meghalaya

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ത്രിപുരയും മേഘാലയയും സന്ദർശിക്കുകയും അവിടെ 6,800 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടുകയും ചെയ്യും. പാർപ്പിടം, റോഡ്, കൃഷി, ടെലികോം, ഐടി, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങി നിരവധി മേഖലകളിലെ പദ്ധതികൾ ഉൾക്കൊള്ളുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) പ്രസ്താവനയിൽ പറഞ്ഞു. നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷത്തിലും മോദി പങ്കെടുക്കുമെന്നും ഷില്ലോങ്ങിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അഗർത്തലയിൽ, പ്രധാനമന്ത്രി ആവാസ് യോജന - നഗര, ഗ്രാമ - പദ്ധതികൾക്ക് കീഴിൽ രണ്ട് ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കായി "ഗൃഹപ്രവേശ്" പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 

നോർത്ത് ഈസ്റ്റേൺ കൗൺസിൽ (NEC) ഔപചാരികമായി 1972 നവംബർ 7ന് ഉദ്ഘാടനം ചെയ്യപ്പെട്ടുവെന്നും വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളെയും വികസന സംരംഭങ്ങളെയും പിന്തുണച്ച് മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ അത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും PMO അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, കായികം, ജലവിഭവങ്ങൾ, കൃഷി, വിനോദസഞ്ചാരം, വ്യവസായം എന്നിവയുൾപ്പെടെയുള്ള, പല മേഖലകളിലെ നിർണായക വിടവുകളും, ഒപ്പം പല മേഖലകളിൽ മൂല്യവത്തായ മൂലധനവും സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കാൻ ഇത് സഹായിച്ചു, PMO പറഞ്ഞു.

ഒരു പൊതുചടങ്ങിൽ, 2,450 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിർവഹിക്കും. ടെലികോം കണക്റ്റിവിറ്റി കൂടുതൽ വർധിപ്പിക്കുന്നതിനുള്ള ഒരു ഘട്ടത്തിൽ, 4G മൊബൈൽ ടവറുകൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും, അതിൽ 320 ലധികം എണ്ണം പൂർത്തിയായി, ഏകദേശം 890 എണ്ണം നിർമ്മാണത്തിലാണ്. മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലുടനീളമുള്ള നാല് റോഡ് പദ്ധതികൾ ഉൾപ്പെടെ നിരവധി വികസന സംരംഭങ്ങൾക്ക് പുറമെ ഉംസാവ്ലിയിലെ ഐഐഎം(IIM Shilong) ഷില്ലോങ്ങിന്റെ പുതിയ കാമ്പസും മോദി ഉദ്ഘാടനം ചെയ്യും. കൂൺ വികസന കേന്ദ്രത്തിലെ ഒരു സ്പോൺ ലബോറട്ടറിയും ഒരു സംയോജിത തേനീച്ചവളർത്തൽ വികസന കേന്ദ്രവും മേഘാലയയിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും, കൂടാതെ മിസോറാം, മണിപ്പൂർ, ത്രിപുര, അസം എന്നിവിടങ്ങളിലെ 21 ഹിന്ദി ലൈബ്രറികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ത്രിപുരയിൽ 4,350 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് മോദി തുടക്കം കുറിക്കും. എല്ലാവർക്കും സ്വന്തമായി വീടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലാണ് മോദി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പിഎംഒ അഭിപ്രായപ്പെട്ടു. ഇതിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പായി അദ്ദേഹം 'ഗൃഹപ്രവേശ്' പരിപാടിക്ക് തുടക്കം കുറിക്കും. 3,400 കോടി രൂപ ചെലവഴിച്ച് വികസിപ്പിച്ച ഈ വീടുകൾ രണ്ട് ലക്ഷത്തിലധികം ഗുണഭോക്താക്കളെ ഉൾക്കൊള്ളും. റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, അഗർത്തല നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുന്ന അഗർത്തല ബൈപാസ് (ഖയേർപൂർ-അംതാലി) NH-08 വീതി കൂട്ടുന്നതിനുള്ള പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി ഗ്രാം സഡക് യോജന, PMGSY III (Pradhana Mantri Gram Sadak Yojana) പ്രകാരം 230 കിലോമീറ്ററിലധികം നീളമുള്ള 32 റോഡുകൾക്കും 540 കിലോമീറ്ററിലധികം ദൂരമുള്ള 112 റോഡുകളുടെ നവീകരണത്തിനും അദ്ദേഹം തറക്കല്ലിടും. ആനന്ദനഗറിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്, അഗർത്തല ഗവൺമെന്റ് ഡെന്റൽ കോളേജ് എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: എല്ലാ ആശുപത്രികളിലും 'ഇന്റഗ്രേറ്റീവ് മെഡിസിൻ' അവതരിപ്പിക്കാൻ ശ്രമിക്കുന്നു: കേന്ദ്ര ആരോഗ്യമന്ത്രി

English Summary: Prime Minister will launch 6,800 Crores rupees project in Tripura and Meghalaya
Published on: 17 December 2022, 04:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now