1. News

2023, അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന്റെ ആഘോഷം ഇന്ത്യ നയിക്കുമെന്ന് പ്രധാനമന്ത്രി

2023 അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന്റെ ആചരണത്തിന് ഇന്ത്യ നേതൃത്വം നൽകുമെന്നും പോഷക-ധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി കാമ്പെയ്‌നുകൾ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Raveena M Prakash
PM Modi said that India will celebrate the International year of Millets
PM Modi said that India will celebrate the International year of Millets

2023, അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന്റെ ആചരണത്തിന് ഇന്ത്യ നേതൃത്വം നൽകുമെന്നും പോഷക-ധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി കാമ്പെയ്‌നുകൾ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) ഇറ്റലിയിലെ റോമിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മില്ലറ്റ് വർഷം (IYM) - 2023 ന്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ സന്ദേശം അറിയിച്ചത്. കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദ്‌ലാജെയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനിടെ, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആചാരപരമായ സന്ദേശം ശോഭ കരന്ദ്‌ലാജെ അറിയിച്ചു. പ്രസ്താവന പ്രകാരം, മോദി പറഞ്ഞു: 'ഇന്ത്യ IYM- 2023 ആഘോഷങ്ങൾ ലോകമെമ്പാടും നയിക്കുകയും മില്ലറ്റ്കളുടെയും കൃഷിയുടെ ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രചാരണങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും എന്നറിയിച്ചു.

2023, അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതിന് കരന്ദ്‌ലാജെ യുഎന്നിനെ പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശത്തെ പിന്തുണച്ചതിന് ആഗോള സമൂഹത്തിന് പ്രധാനമന്ത്രി തന്റെ സന്ദേശത്തിലൂടെ നന്ദി പറഞ്ഞു. മില്ലറ്റ് ഉപഭോക്താവിനും കൃഷിക്കാരനും കാലാവസ്ഥയ്ക്കും ഗുണകരമാണെന്ന് സൂചിപ്പിച്ചിരുന്നു. തിനകൾ പോഷകസമൃദ്ധമാണ്, ജലസേചനത്തിന് കുറച്ച് വെള്ളം ഉപയോഗിക്കുന്നതിന് പുറമെ അർദ്ധ വരണ്ട മേഖലകളിൽ കൃഷി ചെയ്യാം, അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സുസ്ഥിരമായ ഭാവി വികസിപ്പിക്കുന്നതിന് രാജ്യങ്ങൾ സഹകരിക്കേണ്ടതുണ്ടെന്നും ഈ പ്രക്രിയയിൽ മില്ലറ്റുകൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും കരന്ദ്‌ലാജെ തന്റെ പ്രസംഗത്തിൽ പറഞ്ഞു. IYM2023 ഇന്ത്യയെ ഭക്ഷ്യ- പോഷകാഹാര സുരക്ഷയിലേക്ക് നയിക്കുമെന്ന് അവർ പറഞ്ഞു. കൃഷി ചെയ്യാൻ എളുപ്പമുള്ളതും കൂടുതലും ഓർഗാനിക് ആയതും ഉയർന്ന പോഷകമൂല്യമുള്ളതുമായതിനാൽ തിനയെ 'സ്മാർട്ട് ഫുഡ്' ആയി കണക്കാക്കുന്നു

IYM 2023 ആഘോഷം, ന്യൂട്രി-ധാന്യങ്ങൾ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിന്റെ 'ഭക്ഷണ ഭൂപടത്തിൽ' ഇടം നേടുന്നതിനുമുള്ള അവസരമാണ് ഇന്ത്യക്കുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. കാലാവസ്ഥാ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനൊപ്പം ആഗോള പോഷകാഹാരം, ഭക്ഷ്യസുരക്ഷ, മാന്യമായ തൊഴിലവസരങ്ങൾ, സമ്പദ്‌വ്യവസ്ഥകൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതയുള്ള വിളകൾക്ക് ദൃശ്യപരത നൽകുന്നതിന് IYM- 2023 നമുക്ക് സവിശേഷമായ അവസരം നൽകുമെന്ന് FAO ഡയറക്ടർ ജനറൽ ക്യു ഡോങ്യു പറഞ്ഞു. ആഗോള ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കാര്യക്ഷമമായ സംസ്കരണത്തിനും വിള ഭ്രമണത്തിന്റെ മികച്ച ഉപയോഗത്തിനും, ഒരു പ്രധാന ഘടകമായി മില്ലറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനും IYM 2023 അവസരമൊരുക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഈ അവസരത്തിൽ തന്റെ സന്ദേശത്തിൽ പറഞ്ഞു.

കൃഷി സഹമന്ത്രി കൈലാഷ് ചൗധരി വെർച്വൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽ ഈ ദിനത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിന്, കൃഷി വകുപ്പ് നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പശ്ചാത്തലത്തിൽ മില്ലറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള വിപുലമായ സോഷ്യൽ മീഡിയ കാമ്പെയ്‌ൻ, സർക്കാരിന്റെ കൂട്ടായ പരിശ്രമം, മറ്റെല്ലാ മന്ത്രാലയങ്ങളും ഉൾപ്പെടുന്ന പൗര ഇടപെടൽ ഡ്രൈവുകൾ, IYM ആഘോഷിക്കുന്നതിനുള്ള മറ്റ് നിരവധി പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ, ഐക്യരാഷ്ട്ര പൊതുസഭ (UNGI) അംഗീകരിച്ച അന്താരാഷ്ട്ര മില്ലറ്റ് വർഷം (IYM) 2023 എന്ന നിർദ്ദേശം ഇന്ത്യാ ഗവൺമെന്റ് സ്പോൺസർ ചെയ്തു. ഐ.വൈ.എമ്മി(IYM)നെ ആഘോഷിക്കുന്നതിൽ ഇന്ത്യാ ഗവൺമെന്റിന് മുൻനിരയിൽ നിൽക്കാൻ ഈ പ്രഖ്യാപനം സഹായകമായിട്ടുണ്ട്. ഇന്ത്യയെ 'ധാന്യങ്ങളുടെ ആഗോള ഹബ്' ആയി സ്ഥാപിക്കുന്നതിനൊപ്പം IYM 2023 ഒരു 'പീപ്പിൾസ് മൂവ്‌മെന്റ്' ആക്കാനുള്ള തന്റെ കാഴ്ചപ്പാടും പ്രധാന മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയുടെ മില്ലറ്റ്, ആഗോളതലത്തിൽ എത്തിക്കണം: കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ

English Summary: PM Modi said that India will celebrate the International year of Millets

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds