Updated on: 19 April, 2023 11:24 PM IST
കരകൗശല തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മികച്ച പദ്ധതി PTP-NER

തിരുവനന്തപുരം: വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഗോത്രവർഗ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർക്കറ്റിംഗും ലോജിസ്റ്റിക്‌സ് വികസനവും (PTP-NER) വടക്കുകിഴക്കൻ മേഖലയിലെ കഴിവുറ്റ കരകൗശല വിദഗ്ധരുടെ ജീവിതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു മഹത്തായ പദ്ധതിയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. 

ഈ പദ്ധതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മികച്ച ദൃശ്യപരത ഉറപ്പാക്കുമെന്നും ശ്രീ മോദി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കരകൗശല കൈത്തറി മേഖലക്ക് ഉണര്‍വ്വായി കൈരളി മേള

ഉൽപന്നങ്ങളുടെ സംഭരണം, ലോജിസ്റ്റിക്‌സ്, വിപണനം എന്നിവയിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ ആദിവാസി കരകൗശല തൊഴിലാളികൾക്ക് ഉപജീവന സാധ്യതകൾ ശക്തിപ്പെടുത്തുകയാണ് PTP-NER പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ അർജുൻ മുണ്ട ഒരു ട്വീറ്റ് ത്രെഡിൽ അറിയിച്ചു.

കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

വടക്കുകിഴക്കൻ മേഖലയിലെ പ്രഗത്ഭരായ കരകൗശല വിദഗ്ധരുടെ ജീവിതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു മികച്ച പദ്ധതിയാണ് PTP-NER. വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മികച്ച ദൃശ്യപരത ഉറപ്പാക്കുകയും ചെയ്യും. ഇത് മൂലം ആദിവാസി സമൂഹങ്ങൾക്ക് പ്രത്യേകിച്ചും പ്രയോജനം ലഭിക്കും.

English Summary: PTP-NER is an excellent project aimed at improving the lives of artisans
Published on: 19 April 2023, 10:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now