Updated on: 4 December, 2020 11:18 PM IST

ജീവിതത്തിൻറെ താളം നിലനിർത്തുന്ന പ്രതിഭാസമാണ് ഉറക്കം. വിസ്മയ ആഹ്ലാദങ്ങളും വിറങ്ങലിച്ചു നിൽക്കുന്ന പേടിയും നിറഞ്ഞ സ്വപ്നങ്ങളുടെ  വേദിയും  ഉറക്കമാണ്.

ജീവിതത്തിന്റെ നിലനിൽപ്പിനെ തന്നെ സ്വാധീനിക്കുന്ന ഉറക്കം പരിധിവിട്ട് കൂടുന്നതും കുറയുന്നതും അപകടമാണ്. ബാഹ്യലോകത്തിൽ നിന്ന് വേറിട്ട് യാതൊരു കായിക പ്രവർത്തനങ്ങളും ഇല്ലാത്ത പരിപൂർണ്ണ വിശ്രമാവസ്ഥയായി ഉറക്കത്തെ കണക്കാക്കാം.

ജീവന്റെ നിലനിൽപ്പിനുതന്നെ ഉറക്കത്തിന് ഒരു പ്രധാന പങ്കുള്ളതായി ശാസ്ത്രജ്ഞർ കരുതുന്നു. ഉണർന്നിരിക്കുമ്പോൾ ശരീരത്തിലടിഞ്ഞു കൂടുന്ന രാസപദാർഥങ്ങളെ നീക്കം ചെയ്യാനുള്ള അവസരമായി ഉറക്കത്തെ ചില ശാസ്ത്രജ്ഞർ കരുതുന്നു. ശരീരകോശങ്ങളുടെ കേടുപാടുകൾ പരിചരിക്കുന്ന സമയമായി മറ്റുചിലർ ഈ സമയത്തെ കരുതുന്നു. ഉറക്കം, ശരീരത്തിൻറെ പ്രതിരോധ സംവിധാനം ഉൽപാദിപ്പിക്കുന്ന ചില പദാർത്ഥങ്ങൾ ഉണ്ടാക്കും എന്ന് അടുത്ത കാലത്തെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ഇത് കൂടാതെ ഇരുട്ടിനോടും വെളിച്ചത്തോടും ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന, നമ്മുടെ ശരീരത്തിൽ തന്നെയുള്ള ജൈവനാഴികമണിയ്ക്കും ഇതിൽ ഒരു പ്രധാന പങ്കുണ്ട്. തലച്ചോറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറപ്പെടുവിക്കപ്പെടുന്ന രാസപദാർത്ഥങ്ങളാണ് ജൈവ നാഴിക മണിയായി പ്രവർത്തിക്കുന്നത്.

ഉറക്കത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒരു പ്രധാന ഭാഗമാണ് സ്വപ്നം. ഉറക്കത്തിൽ ബാഹ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ഉത്തേജനത്തിന്റെ അഭാവം നികത്താനായി , തലച്ചോറിനെ അതിൽ തന്നെയുള്ള മറ്റു കേന്ദ്രങ്ങൾ ഉത്തേജിപ്പിക്കുമ്പോഴാണ് നാം സ്വപ്നം കാണുന്നത് എന്ന് ചില ശാസ്ത്രജ്ഞർ കരുതുന്നു.

ഓരോ പ്രായത്തിലും എത്രസമയം ഉറങ്ങുന്നു 

ജനിച്ചയുടനെയുള്ള ദിവസങ്ങളിൽ 22 മണിക്കൂർ വരെയാണ് ഉറക്കം. പാൽ കുടിക്കാനും മലമൂത്ര വിസർജനത്തിനും മാത്രമേ ഉണരാറുള്ളൂ.എന്നാൽ ഒരാഴ്ച പ്രായമായ കുഞ്ഞ് ഏകദേശം 16 മണിക്കൂറോളമാണ് ഉറങ്ങുന്നത്.
ഒരു മാസമാകുമ്പോൾ 15 മണിക്കൂറും ഒരു വർഷം ആകുമ്പോൾ 13 മണിക്കൂറും ആയി ചുരുങ്ങുന്നു.10 വയസ്സ് ആകുമ്പോൾ ഒമ്പത്-പത്ത് മണിക്കൂറും, 15-18 വയസ്സ് ആകുമ്പോൾ 8-8.5 മണിക്കൂറും ആകുന്നു. പ്രായപൂർത്തിയായ ഒരാൾക്ക് കുറഞ്ഞത് ആറു മണിക്കൂർ ഉറക്കം എങ്കിലും വേണം. എട്ടുമണിക്കൂർ ആണ് ഉത്തമം.പൊതുവേ ഗർഭിണി ശരാശരി ദിനംപ്രതി 10 മണിക്കൂറെങ്കിലും ഉറക്കത്തിനായി വിനിയോഗിക്കണം എന്നാണ് അനുശാസിക്കുകപ്പെടുന്നത്.പകൽ സമയം രണ്ടു മണിക്കൂറും ബാക്കി രാത്രിയും.
പൂർണ്ണ ഗർഭിണികൾ കഴിവതും ഒരു വശത്തേക്ക്- ഇടത്തോട്ട് ആണെങ്കിൽ കൂടുതൽ സ്വാഗതാർഹം- ചെരിഞ്ഞു കിടക്കുകയാണ് ഗർഭസ്ഥശിശുവിന് ഏറെ ഗുണകരം. ഗർഭാശയത്തിലേക്കും അതുവഴി മറുപിള്ളയിലേക്കും നിർബാധം രക്തപ്രവാഹം സാധ്യമാക്കുന്നു എന്നതാണ് ഈ ഉപദേശത്തിന്റെ പിന്നിലെ പൊരുൾ.

പ്രകൃതിദത്തമായ രീതിയിൽ ഉറക്കം

പ്രകൃതിദത്തമായ രീതിയിൽ ഉറക്കം  മനോഹരമാക്കാൻ ഏതോരാൾക്കും സാധിക്കണം.  ഈ സ്വപ്നത്തെ ഇന്ന് യാഥാർഥ്യമാക്കിയിരിക്കുകയാണ്  മലപ്പുറം ജില്ലയിൽ   എടറികൊടുള്ള ബ്രദർ ആൻഡ് ബ്രദേഴ്സ് ഗ്രൂപ്പിന്റെ സ്ഥാപകനായ രാജേന്ദ്രൻ എ.പി.മേൽത്തരം റെക്റോൺ ഫൈബർ തിരഞ്ഞെടുത്ത് , നൂതനയന്ത്ര സാമഗ്രികളുടെ സഹായത്താൽ ഗുണമേൻമ നിലനിർത്തിയും,  ഈട് നിലനിൽക്കാൻ മറ്റു സാങ്കേതിക മാർഗ്ഗങ്ങൾ സ്വീകരിച്ചും രൂപപ്പെടുത്തിയ പ്രീമിയം നിലവാരത്തിലുള്ള തലയിണകളാണ് *  BLUE  BUBBLES PILLOWS*  എന്ന  ബ്രാൻഡ് നെയ്മിൽ അദ്ദേഹം വിപണിയിൽ എത്തിച്ചിരിക്കുന്നത്.ഏതൊരു കൊച്ചു കുട്ടിക്കും സ്വയം കൈകളിലെടുക്കാൻ തോന്നിപ്പിക്കുന്ന  രൂപലാവണ്യവും മൃദുത്വവും ആണ് ഇതിന്റെ പ്രത്യേകത.


  അലർജി, ആസ്മ തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ള ഏതൊരു വ്യക്തിക്കും ധൈര്യപൂർവ്വം ദീർഘകാലം സുഖപ്രദമായി ഉറങ്ങാൻ കഴിയുന്ന ഒരു മികച്ച ഉൽപ്പന്നം ആണിത്.വായുപ്രവാഹം സുഗമമായി നടക്കുന്നതിനാൽ സാധാരണ തലയണകൾക്ക് ഉണ്ടാവുന്ന ചൂട്  ഇതിൽ ഉണ്ടാകുന്നില്ല. അതോടൊപ്പം  കാലങ്ങളോളം ഉപയോഗിച്ചാലും ഇതിന്റെ രൂപഭംഗി അതേപടി നിലനിൽക്കുന്നു. ഇത്തരം വൈവിധ്യമാർന്ന സവിശേഷതയും പ്രത്യേകതകളും "BLUE  BUBBLES PILLOWS " ഇന്ന് കേരളമൊട്ടാകെയും ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ഉള്ള അനവധി ഉപഭോക്താക്കൾക്കിടയിൽ നല്ല പേരെടുത്തു കഴിഞ്ഞു

നല്ലൊരു തലയണയ്ക്ക് വേണ്ട ഗുണങ്ങൾ

  • ഉറക്കം സുഖപ്രദമാകണം.ശരീരത്തിന്റെ ഭാരം സന്തുലിതമായി ക്രമീകരിക്കാൻ കഴിയുകയും, അതോടൊപ്പം തലയും കഴുത്തും നട്ടെല്ലും തമ്മിലുള്ള നേർരേഖക്ക് ചലനം സംഭവിക്കാതെ സുഖപ്രദമായ  നിദ്ര പ്രദാനം  ചെയ്യാൻ കഴിയണം.അതോടൊപ്പം  ശരീരത്തിൻറെ അസ്വസ്ഥതകൾക്ക് ആശ്വാസമാവുകയും, കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാർഗ്ഗവുമാകണം തലയണ.
  • താങ്ങായി പ്രവർത്തിക്കുന്നു.കിടക്കുന്ന സമയത്ത് കട്ടിലിൽനിന്ന് രണ്ട് ഇഞ്ച് പൊക്കത്തിൽ തലയ്ക്ക് താങ്ങ് നൽകുന്നത് ആയിരിക്കണം തലയണ.  ഇത് ശരീരത്തിന് സന്തുലിതമായ വിശ്രമം നൽകുന്നു
  • സാഹചര്യവുമായി പൊരുത്തപെടുക.വളച്ചാലും ഒടിച്ചാലും തിരികെ സ്വരൂപത്തിലേക്ക് വേഗം തിരിച്ചുവരുക എന്നത് നല്ലൊരു തലയിണയുടെ ലക്ഷണമാണ്. അതോടൊപ്പം ഒരു വ്യക്തിയുടെ കിടപ്പ് രീതിക്കനുസരിച്ചു - ചരിഞ്ഞ്, നേരെ, കമിഴ്ന്ന് - പൊരുത്തപ്പെടാൻ കഴിയുന്നതായിരിക്കണം.
        മുകളിൽ പറഞ്ഞ ഗുണമേൻമകൾ പാലിക്കപ്പെടുന്നതിനോടൊപ്പം  ഒരോ വ്യക്തിത്വങ്ങളുടെ അഭിരൂചിക്കനുസരിച്ച് മൃദൃത്വത്തിലും വ്യത്യാസങ്ങൾ ഉൾക്കൊണ്ട്  രണ്ട് തരത്തിലുള്ള തലയിണകൾ ഈ കമ്പനിയിൽ ശ്രദ്ധയോടെ നിർമ്മിച്ചു വരുന്നു.

ഇതിൽ "BLUE BUBBLES " സിലിക്കനയ്സ്ഡ് പില്ലോസ്സ് മൃദുത്വമുള്ളതും, സാറ്റിൻ ഒരു ഇഞ്ച് സ്ട്രൈപ്സ് ഫാബ്രിക്സ് കൊണ്ട് നിർമ്മിച്ചിരിക്കുന്നു.മറ്റൊന്ന്  " BLUE BUBBLE "   മൈക്രോസോഫ്റ്റ് പില്ലോസ് അതി മൃദുത്വമുള്ളതും, സാറ്റിൻ (മുന്നൂറ് ജി എസ് എം) ഒരു ഇഞ്ച് സ്ട്രൈപ്സ് ഫാബ്രിക് കൊണ്ടും നിർമ്മിച്ചിരിക്കുന്നു.

BLUE  BUBBLES PILLOWS ഉപയോഗിക്കുന്നതിനപ്പുറം നല്ല ഉറക്കം കിട്ടാൻ എന്തു ചെയ്യണം

    • കഴിയുന്നതും ഒരേ സമയത്ത് തന്നെ ഉറങ്ങാൻ പോകുന്നതും ഉറക്കം ഉണരുന്നതും ശീലമാക്കുക.രാവിലെയും വൈകുന്നേരവും മിതമായ രീതിയിൽ ക്രമമായ വ്യായാമം ചെയ്യുക. ഉറങ്ങുന്നതിന് തൊട്ടുമുമ്പ്  വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക.
    • വൈകുന്നേരം നാലു മണിക്കുശേഷം ഉത്തേജകങ്ങൾ അടങ്ങിയ പാനീയങ്ങൾ, ഭക്ഷണം ഇവ ഒഴിവാക്കുക.

 

  • രാത്രിയിൽ അമിതമായ മദ്യപാനം ഒഴിവാക്കണം. മദ്യം മയക്കം ഉണ്ടാക്കുമെങ്കിലും സുഖനിദ്ര തടസ്സപ്പെടുത്തുന്നു.
  • ഉറക്കഗുളികകൾ കഴിയുന്നതും ഒഴിവാക്കണം. നാലാഴ്ചയ്ക്കുമേൽ തുടർച്ചയായി ഇത് കഴിക്കുന്നത് അഭികാമ്യമല്ല. തുടർന്ന് ഉപയോഗിക്കുന്നത് ഉറക്കമില്ലായ്മക്ക് തന്നെ കാരണമായേക്കും.

 

    • ഉറക്കമുറി ശാന്തവും സുഖകരവും ആയിരിക്കണം.

 

  • ഉറങ്ങുന്നതിനു മുമ്പ് മേൽ കഴുകി, പ്രിയപ്പെട്ട പുസ്തകം വായിക്കുന്നതോ, ഇഷ്ട സംഗീതം ശ്രവിക്കുന്നതോ സഹായകരമായിരിക്കും.

 

    • ഉറക്കത്തിന് മുമ്പ് അമിത ഭക്ഷണം ഒഴിവാക്കുക. ഒരു ഗ്ലാസ് ചെറുചൂട് പാൽ കുടിക്കുന്നത് നല്ലതാണ്.
    • പകൽ ഉണർവോടെ ഇരിക്കുക, ആവശ്യമായ സമയം മാത്രം ഉറങ്ങുക.

 

  • രാത്രിയിൽ കിടക്കുന്നതിനു മുമ്പുള്ള പുകവലി ഒഴിവാക്കുക.

 

    • വൈകുന്നേരങ്ങളിലും രാത്രിയിലും ഉള്ള കാപ്പികുടി ഒഴിവാക്കുക.
    • ഉറക്കം വരുന്നില്ലെങ്കിൽ, കിടക്കയിൽ അധികനേരം കിടക്കാതെ, അടുത്ത മുറിയിൽ പോയി വായിക്കുകയോ, പാട്ടു കേൾക്കുകയോ ചെയ്യുക. ഉറക്കം തോന്നുമ്പോൾ മാത്രം കിടക്ക മുറിയിൽ വന്നു കിടക്കുക

 

  • രാത്രിയിൽ എപ്പോഴെങ്കിലും ഉണർന്നു പോവുകയാണെങ്കിൽ, ക്ലോക്കിൽ നോക്കി നെടുവീർപ്പ് ഇടാതെ, തിരിഞ്ഞുകിടന്ന് ഉറങ്ങാൻ ശ്രമിക്കുക.
  • നാളെ അവധി ആണെന്ന് കരുതി അമിതമായി ഉറങ്ങരുത്.
  • പതിവുപോലെ ചിട്ടയായി ഉണർന്നിരിക്കുക, അല്ലെങ്കിൽ ഉറക്കത്തിലെ താളം ക്രമേണ തകരാറിലാവും.

 

    • രാത്രിയിൽ ഉറങ്ങുന്ന സമയത്തെക്കുറിച്ച് വ്യാകുല പെടാതെ ഇരിക്കുക. പകൽ ഉന്മേഷത്തോടെ ഇരിക്കുവാൻ സാധിക്കുന്നുവെങ്കിൽ നിങ്ങളുടെ രാത്രിയിലെ ഉറക്കം തൃപ്തികരം തന്നെ.
  • ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പ് എങ്കിലും എല്ലാ ചിന്തകൾക്കും, മാനസിക പ്രശ്നങ്ങൾക്കും, അവധി നൽകുക. പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള നിർദ്ദേശങ്ങൾ എഴുതി വെച്ച ശേഷം ഉറങ്ങാൻ കിടക്കുക. വിചാരവികാരങ്ങൾ നിങ്ങളെ അലോസരപ്പെടുത്താതെ ഇരിക്കട്ടെ.
  • MOBILE NO: - 9539464756

  • Sleep is an important part of your daily routine—you spend about one-third of your time doing it.  Quality sleep – and getting enough of it at the right times -- is as essential to survival as food and water.  Without sleep you can’t form or maintain the pathways in your brain that let you learn and create new memories, and it’s harder to concentrate and respond quickly.

    Sleep is important to a number of brain functions, including how nerve cells (neurons) communicate with each other.  In fact, your brain and body stay remarkably active while you sleep.  Recent findings suggest that sleep plays a housekeeping role that removes toxins in your brain that build up while you are awake. 

    Everyone needs sleep, but its biological purpose remains a mystery.  Sleep affects almost every type of tissue and system in the body – from the brain, heart, and lungs to metabolism, immune function, mood, and disease resistance.  Research shows that a chronic lack of sleep, or getting poor quality sleep, increases the risk of disorders including high blood pressure, cardiovascular disease, diabetes, depression, and obesity.

    Sleep is a complex and dynamic process that affects how you function in ways scientists are now beginning to understand.  This booklet describes how your need for sleep is regulated and what happens in the brain during sleep.



English Summary: Quality sleep is as essential to survival as food and water and can be done if good pillows are there
Published on: 07 April 2020, 05:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now