പശുചാണകം കൊണ്ട് റേഡിയേഷന്‍ തടയാന്‍ സഹായിക്കുന്ന ചിപ്പ് പുറത്തിറക്കി രാഷ്ട്രീയ കാമധേനു അയോഗ്. രാജ്യത്തെ കന്നുകാലി സമ്പത്തിനെ ശാസ്ത്രീയമായി പരിപാലിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ സംവിധാനമാണ് രാഷ്ട്രീയ കാമധേനു അയോഗ് പശുചാണകം റേഡിയേഷന്‍ തടയും എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്തരമൊരു ചിപ്പ് പുറത്തിറക്കിയത്. ഈ ചിപ്പ് നിങ്ങളുടെ മൊബൈലില്‍ സൂക്ഷിക്കാം. ഇത് നിങ്ങളുടെ മൊബൈലിന്‍റെ റേഡിയേഷന്‍ കുറയ്ക്കും. രോഗങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. .
ചില ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ അക്ഷയ് കുമാര്‍ ചാണകം തിന്നാറുണ്ട് എന്ന് പറയുകയുണ്ടായി, നിങ്ങള്‍ക്കും അത് കഴിക്കാം. കാരണം അത് ഒരു മരുന്നാണ്. എന്നാല്‍ നാം നമ്മുടെ സയന്‍സിനെ മറക്കുന്നു. ഇപ്പോള്‍ നാം ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുകയാണ്. നാം ഐതിഹ്യം എന്ന് കരുതുന്ന കാര്യങ്ങളില്‍ കൂടുതല്‍ പഠനം ആവശ്യമാണ് -വല്ലഭായി കത്തിരീയ പറഞ്ഞു. അതേ സമയം അക്ഷയ് കുമാര്‍ പശുമൂത്രം ദിവസവും കുടിക്കും എന്നാണ് മുന്‍പ് അഭിമുഖത്തില്‍ പറഞ്ഞതെന്നും ചാണകം തിന്നുന്ന കാര്യമായിരുന്നില്ല എന്നും സോഷ്യല്‍ മീഡിയയിലും മറ്റും കമന്‍റുകള്‍ വരുന്നുണ്ട്.
ദേശീയതലത്തില്‍ രാഷ്ട്രീയ കാമധേനു അയോഗ് സംഘടിപ്പിക്കുന്ന കാമധേനു ദീപാവലി അഭിയാന്‍ പ്രഖ്യാപന സമയത്താണ് രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭായി കത്തിരീയ ചാണക ചിപ്പിന്‍റെ കാര്യം വെളിപ്പെടുപ്പെടുത്തിയത്. ഗോസ്തുഭ കവച് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.രാജ്കോട്ട് ആസ്ഥാനമാക്കിയുള്ള ശ്രീജി ഗോശാലയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് -രാഷ്ട്രീയ കാമധേനു അയോഗ് .ചെയര്‍മാന്‍ വല്ലഭായി കത്തിരീയ പറഞ്ഞു. കേന്ദ്ര മൃഗ പരിപാലന, ക്ഷീര, മത്സ്യപരിപാലന വകുപ്പിന്‍റെ കീഴില്‍ വരുന്ന ഏജന്‍സിയാണ് രാഷ്ട്രീയ കാമധേനു അയോഗ്. 2019 ഫെബ്രുവരി ആറിനാണ് ഇത് സ്ഥാപിതമായത്. ...രാജ്യത്തെ 500 ഓളം ഗോ ശാലകള്‍ ഇത്തരം ചാണകം കൊണ്ടുള്ള റേഡിയേഷന്‍ ചിപ്പ് നിര്‍മ്മിക്കുന്നുണ്ടെന്നും, അത് 100 മുതല്‍ 50 രൂപവരെ ഉണ്ടെന്നും പറഞ്ഞു. ഇത് കയറ്റുമതി വരെ ചെയ്യുന്ന വ്യക്തികളുണ്ടെന്നും -വല്ലഭായി കത്തിരീയ പറഞ്ഞു.... ദേശീയതലത്തില്‍ രാഷ്ട്രീയ കാമധേനു അയോഗ് സംഘടിപ്പിക്കുന്ന കാമധേനു ദീപാവലി അഭിയാന്‍ പ്രഖ്യാപന സമയത്താണ് .രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭായി കത്തിരീയ ചാണക ചിപ്പിന്‍റെ കാര്യം വെളിപ്പെടുത്തിയത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചാണകം കൊണ്ടുണ്ടാക്കിയ വിറകുകൊണ്ടുള്ള ലാഭകരമായ ബിസിനസ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
#Cow#Cow dung#Agriculture#Farmer#Krishijagran