Updated on: 6 April, 2024 4:12 PM IST
ഇന്നലെ ഡൽഹിയിലെ ഓഫീസിൽ വെച്ചാണ് ഇവൻ്റ് നടന്നത്

1. കൃഷി ജാഗരൺ ഇന്ന് ന്യൂഡൽഹിയിലെ  ഓഫീസിൽ റാഡിഷ് ഇവൻ്റ്  സംഘടിപ്പിച്ചു.  "റൂട്ടിൻ ഫോർ റാഡിഷ്" എന്ന പേരിൽ  സംഘടിപ്പിച്ച പരിപാടിയിൽ  കാർഷിക വ്യവസായത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള  വിദഗ്ദ്ധരും പങ്കാളികളുമടങ്ങുന്ന ഒരു പ്രമുഖ പാനൽ ഒത്തുചേർന്നു. റാഡിഷ് ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിൽ വിത്ത് സാങ്കേതികവിദ്യയുടെ പ്രാധാന്യം അടിവരയിടുന്ന, മെച്ചപ്പെടുത്തിയ പോഷകമൂല്യവും മറ്റ്  സവിശേഷതകളും പ്രദാനം ചെയ്യുന്ന സോമാനി സീഡ്‌സ് നൽകുന്ന HY റാഡിഷ് X-35 ഇനത്തിലാണ് പരിപാടി  ശ്രദ്ധ കേന്ദ്രീകരിച്ചത്. റാഡിഷ് കയറ്റുമതി, റാഡിഷ് ഉൽപ്പാദനക്ഷമത, റാഡിഷ് കൃഷിയിൽ വിത്ത് സാങ്കേതിക വിദ്യയുടെ പങ്ക് തുടങ്ങി റാഡിഷ് കൃഷിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. സൊമാനി സീഡ്സാണ് പരിപാടി സ്പോൺസർ ചെയ്തത്.കൃഷി ജാഗരൺ ആൻഡ് അഗ്രികൾച്ചർ  വേൾഡിൻ്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ  എം സി ഡൊമിനികിൻ്റെ  നേതൃത്വത്തിലാണ് ഇത്തരത്തിൽ വേണ്ടത്ര പ്രശസ്തി കിട്ടാതെ പോകുന്ന വിളകളെ വിപണയിൽ എത്തിക്കാനും അവയുടെ കൃഷിരീതികൾക്കുറിച്ച് അവബോധം നൽകാനുമായി ഇത്തരത്തിൽ ഒരു നൂതനാശയം മുന്നോട്ടുവെച്ചത്.  ഇതിലൂടെ കർഷരെ വലിയ അളവിൽ പിന്തുണയ്ക്കാനാവുകയും  പോഷകസമൃദ്ധമായ വിളകളെ വിപണിയിൽ സജീവമാക്കാനും  കഴിയും. സോമാനി കനക് സീഡ്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ കമൽ സോമാനി, CHAI യുടെ സ്ഥാപകനും ചെയർമാനുമായ എച്ച്‌പി സിംഗ്, ഹോർട്ടികൾച്ചർ കമ്മീഷണർ ഡോ. പ്രഭാത് കുമാർ, ഹോർട്ടികൾച്ചർ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സുധാകർ പാണ്ഡെ, അമിറ്റി യൂണിവേഴ്സിറ്റി  ഫുഡ് ആൻഡ് അഗ്രികൾച്ചർ ഫൗണ്ടേഷൻ ഡി ജി ഡോ.നൂതൻ കൗശിക്, ഐ എച്ച് എം PUSA ഡയറക്ടർ ഡോ. കമൽ പന്ത്, SAAOL ഹെൽത്തിൻ്റെ സിഇഒയും എംഡിയും ആയ ഡോ. ബിമൽ ചാജർ, ഐ എ ആർ ഐ വെജ് സയൻസസ് എച്ച് ഓ ഡി ,ഇന്ത്യാ ഗവൺമെൻ്റിൻ്റെ മുൻ കൃഷി ഉപദേഷ്ടാവ് ഡോ. വി വി സദാമത്ത്, ഉത്തർപ്രദേശിലെ ഹപൂരിൽ നിന്നുള്ള കർഷകരായ നിർദേശ് കുമാർ വർമ്മൻ, സന്ദീപ് സെയ്നി തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.

2. തെങ്ങിന്‍തോപ്പുകളില്‍ ഉല്‍പാദനവര്‍ധനയ്ക്കായി ശാസ്ത്രീയ പരിപാലനമുറകള്‍ അനുവര്‍ത്തിക്കുന്നതിന് കൃഷിവകുപ്പ് സംയോജിതകൃഷിക്കു സഹായം നല്‍കുന്നു. മണ്ണുപരിപാലന ഉപാധികള്‍, വേപ്പിന്‍പിണ്ണാക്ക്, എന്‍പികെ വളം, മഗ്നീഷ്യം സല്‍ഫേറ്റ്, സസ്യസംരക്ഷണോപാധികള്‍, ജീവാണുവളങ്ങള്‍, ജൈവ കീടനാശിനികള്‍, പച്ചിലവള വിത്തുകള്‍, ഇടവിളകള്‍ എന്നിവയ്ക്കാണ് സഹായം. ക്ലസ്റ്റര്‍ അടി സ്ഥാനത്തില്‍ ഒരു പ്രദേശത്ത് തുടര്‍ച്ചയായി 25-50 ഹെക്ടറില്‍ കൃഷി ചെയ്യുകയാണ് ലക്ഷ്യം. ഹെക്ടറിന് 35,000 രൂപ രണ്ടു ഗഡുക്കളായി സഹായം നല്‍കും.

3. ഈ വർഷത്തെ സമ്പൂർണ്ണ സൂര്യ ഗ്രഹണം ഈ മാസം ഏപ്രിൽ 8 നു ദൃശ്യമാകും. എന്നാൽ  ഇന്ത്യയിൽ നിന്നുകൊണ്ട് ഈ ആകാശ പ്രതിഭാസത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാനുള്ള അവസരമില്ല.  4 മിനിറ്റ് 28 സെക്കന്‍റ് നേരം നീണ്ടുനിൽക്കുന്ന  പൂർണ്ണ സൂര്യഗ്രഹണം വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും  ദൃശ്യമാകും.2024-ലെ ആദ്യത്തെ സൂര്യഗ്രഹണമായിരിക്കും ഇത്. ഈ പ്രതിഭാസം ഒരു സമ്പൂർണ സൂര്യഗ്രഹണമായിരിക്കും. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നുപോകുമ്പോൾ സൂര്യനെ  ഭാഗികമായോ പൂർണ്ണമായോ തടയുമ്പോളാണ്  സൂര്യഗ്രഹണം സംഭവിക്കുന്നത്.  50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ആയിരിക്കും ഇതെന്നാണ് കണക്കുകൂട്ടൽ. മെക്സിക്കോയിൽ നിന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് കാനഡയിലേക്കും വ്യാപിക്കുന്നതാണ് ഈ സമ്പൂർണ സൂര്യഗ്രഹണം. ഏകദേശം 32 ദശലക്ഷം ആളുകൾക്ക് നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണാം.

4. കയറ്റുമതി നിരോധിച്ചിരിക്കുന്ന അരി, ഗോതമ്പ്, ഉള്ളി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നിരവധി അവശ്യവസ്തുക്കളുടെ വിതരണം മാലിദ്വീപിലേക്ക് കേന്ദ്രം അനുവദിച്ചതായി റിപ്പോർട്ടുണ്ട്.അരി, പഞ്ചസാര, ഉള്ളി എന്നിവയുടെ പ്രധാന കയറ്റുമതിക്കാരായി അറിയപ്പെടുന്ന ഇന്ത്യ, ഈ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്ക് മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.2024-25 കാലയളവിൽ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ഉടമ്പടി പ്രകാരം ഈ കയറ്റുമതി മാലിദ്വീപിലേക്ക് അനുവദിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഒരു വിജ്ഞാപനത്തിൽ പറഞ്ഞു.

English Summary: Radish event organized by Krishi Jagran
Published on: 06 April 2024, 04:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now