Updated on: 1 July, 2023 4:45 PM IST
Rain will be Normal in July says IMD

രാജ്യത്തെ കർഷകർക്ക് ആശ്വാസമായി, ജൂലൈ മാസത്തിൽ രാജ്യത്ത് മൊത്തത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരിയായ 94% മുതൽ 106% വരെ സാധാരണ മൺസൂൺ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ഇത് ജൂൺ മാസത്തിലെ മഴ കമ്മി നികത്തിയേക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇത് ഖാരിഫ് വിളകളായ നെല്ല്, ചോളം, പയർവർഗങ്ങൾ എന്നിവയുടെ വിതയ്ക്കൽ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം വെളിപ്പെടുത്തി.

പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മൺസൂൺ നേരത്തെ എത്തി, രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മഴ അതിവേഗം എത്തിയപ്പോൾ, പ്രധാന കാർഷിക മേഖലയിലെ പല പ്രദേശങ്ങളിലും തുച്ഛമായ മഴ മാത്രമാണ് ലഭിച്ചത്. ഇത് ഖാരിഫ് വിളകളുടെ വിതയ്ക്കലിന് കാലതാമസം വരുത്തി, അതോടൊപ്പം ഇത് കർഷകരിൽ വിളകളുടെ ഉൽപാദനക്ഷമത കുറയുമെന്ന ഭയവും വർദ്ധിച്ചു. രാജ്യത്തിന്റെ മധ്യ ഇന്ത്യയിലും അതിനോട് ചേർന്നുള്ള തെക്കേ ഉപദ്വീപിലും, കിഴക്കൻ ഇന്ത്യയിലും വടക്കുകിഴക്കൻ, വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഈ മാസം സാധാരണ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ജൂലൈ മാസത്തിലെ പ്രവചനത്തിൽ പറയുന്നു.

കിഴക്കൻ ഉത്തർപ്രദേശ്, ബിഹാറിന്റെ ചില ഭാഗങ്ങൾ, ജാർഖണ്ഡ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ചില പ്രദേശങ്ങളിൽ സാധാരണയിലും താഴെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂൺ 29 വരെ മഹാരാഷ്ട്ര, തെലങ്കാന, ബിഹാർ, ജാർഖണ്ഡ്, കേരളം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ എന്നിവയുൾപ്പെടെയുള്ള 14 സംസ്ഥാനങ്ങളിൽ മഴയുടെ അളവ് കുറവായിരുന്നു.  

മറ്റ് സംസ്ഥാനങ്ങളായ ബിഹാർ, ജാർഖണ്ഡ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇപ്പോഴും സാധാരണയിൽ താഴെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2023 ജൂലൈ മുതൽ സെപ്തംബർ വരെ മധ്യരേഖാ പസഫിക് സമുദ്രത്തിന് മുകളിൽ എൽ നിനോ അവസ്ഥകളും, ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലുള്ള പോസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ദ്വിധ്രുവ (ഐഒഡി) അവസ്ഥകളും ഉണ്ടാകാനുള്ള ഉയർന്ന സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക മേഖലയ്ക്കും, കർഷക ക്ഷേമത്തിനുമായി പ്രതിവർഷം 6.5 ലക്ഷം കോടി ചെലവഴിക്കുന്നു: പ്രധാനമന്ത്രി മോദി 

Pic Courtesy: Pexels.com

English Summary: Rain will be Normal in July says IMD
Published on: 01 July 2023, 04:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now