Updated on: 8 June, 2021 12:00 PM IST

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ വിജയപ്രദമായ രീതിയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി. ഈ പദ്ധതിയില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഘടകമാണ് റെയ്ന്‍ ഷെല്‍റ്റര്‍ അഥവാ മഴമറ. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടികളില്‍ ഉള്‍പ്പെട്ടിട്ടുള്ള പദ്ധതിയാണിത്. 

നമ്മുടെ കാലാവസ്ഥ അനുസരിച്ച് എല്ലാ കാലത്തും ഒരേപോലെ വിജയകരമായി പച്ചക്കറി കൃഷി ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. പ്രധാനകാരണം മഴയാണ്. മഴക്കാലത്തും പച്ചക്കറി കൃഷി ചെയ്യാമെന്ന ഉത്തമലക്ഷ്യത്തോടെ വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതികൂടിയാണ് മഴമറ.

മഴക്കാലത്തും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി റെയ്ന്‍ ഷെല്‍റ്റര്‍ ഒന്നിന് (100 സ്‌ക്വയര്‍ മീറ്റര്‍) 50,000 രൂപ ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നു. 2021-21 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 53 എണ്ണം (5300 സ്‌ക്വയര്‍ മീറ്റര്‍) റെയ്ന്‍ പെറ്റഡറുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ലക്ഷ്യത്തേക്കാളേറെ നേട്ടം കൈവരിക്കാന്‍ സാധിച്ചു. 1722 സ്‌ക്വയര്‍ മീറ്റര്‍ റെയ്ന്‍ ഷെല്‍റ്ററാണ് അധികമായി നിര്‍മ്മിച്ചത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 7022 സ്‌ക്വയര്‍ മീറ്റര്‍ റെയ്ന്‍ ഷെല്‍റ്ററുകള്‍ (87 എണ്ണം) നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 

The Comprehensive Vegetable Cultivation Development Scheme is a scheme successfully implemented by the Department of Agricultural Development and Agrarian Welfare in Pathanamthitta District.

2021- 22 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത് 5300 സ്‌ക്വയര്‍ മീറ്റര്‍ റെയ്ന്‍ ഷെല്‍റ്ററുകളാണ്

English Summary: Rainforest project to revive vegetable cultivation during monsoon season
Published on: 08 June 2021, 11:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now