1. News

Ration വിതരണം തുടങ്ങി; വെള്ള റേഷൻ കാർഡുകാർക്ക് 10 കിലോ അരി

കേരളത്തിൽ റേഷൻ വിതരണം ആരംഭിച്ചു. വെള്ള കാർഡ് ഉടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു.

Darsana J

1. കേരളത്തിൽ റേഷൻ വിതരണം ആരംഭിച്ചു. വെള്ള കാർഡ് ഉടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. സാങ്കേതിക തകരാർ വിതരണത്തെ ബാധിച്ചെങ്കിലും 78 ശതമാനത്തോളം ഉപഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയതായി മന്ത്രി പറഞ്ഞു. എല്ലാ മാസങ്ങളിലും 80 ശതമാനത്തോളം ജനങ്ങൾ റേഷൻ വിഹിതം വാങ്ങാറുണ്ട്. 97 ശതമാനം മഞ്ഞ കാർഡ് ഉടമകളും 93 ശതമാനം പിങ്ക് കാർഡ് ഉടമകളും ഏപ്രിൽ മാസത്തെ റേഷൻ കൈപ്പറ്റിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾ: Insurance | അയൽക്കൂട്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ; 11.28 ലക്ഷം വനിതകൾ അംഗങ്ങൾ

2. കേരളത്തിലെ പരമ്പരാഗത കാർഷിക ഇനങ്ങൾ സംരക്ഷിക്കുന്നതിൽ പ്രത്യേക പദവി സ്വന്തമാക്കി കേരള കാർഷിക സർവകലാശാല. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റിയാണ് സർവകലാശാലയ്ക്ക് അംഗീകാരം നൽകിയത്. ഇനിമുതൽ കേരളത്തിലെ കർഷകരുടെ പരമ്പരാഗത വിളയിനങ്ങൾക്കുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രം കൂടിയാണ് കേരള കാർഷിക സർവകലാശാല.

3. കാർഷിക മേഖലയ്ക്ക് കരുത്തേകാൻ സോളാർ പമ്പ് കൺട്രോളർ വികസിപ്പിച്ച് കെൽട്രോൺ. കെൽട്രോണിൻ്റെ കരകുളം യൂണിറ്റിലുള്ള റിസർച്ച് & ഡെവലപ്മെൻ്റ് സെൻ്ററിലാണ് ഉപകരണം വികസിപ്പത്. കൺട്രോളറിൻ്റെ ടെസ്റ്റ് റൺ പൂർത്തിയായി. ഉപകരണം വിപണിയിലിറക്കുന്നതിന് ആവശ്യമായ നടപടികൾ തുടരുകയാണ്. റിമോട്ട് മോണിറ്ററിങ് സംവിധാനവും 1 എച്ച്.പി മുതൽ 10 എച്ച്.പി വരെ പ്രവർത്തനശേഷിയുള്ള ഉപകരണത്തിന് മികച്ച വിപണി സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.

4. വീണ്ടും 8 ലക്ഷം ടൺ കടന്ന് രാജ്യത്തെ റബ്ബർ ഉൽപാദനം. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 8.3 ശതമാനം ഉൽപാദനം ഉയർന്നതായി റബ്ബർ ബോർഡ് അറിയിച്ചു. 2012-13 സാമ്പത്തിക വർഷത്തിന് ശേഷം ഉൽപാദനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. കേരളത്തിലെ റബ്ബർ തോട്ടങ്ങളിൽ മുടങ്ങി കിടന്ന ടാപ്പിംഗ് പുനരാരംഭിച്ചിട്ടും ഉൽപാദനത്തിന്റെ വിഹിതത്തിൽ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ കേരളത്തെക്കാൾ മുന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

5. തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴി മൂലം കേരളത്തിൽ അടുത്ത 5 ദിവസം മഴ ശക്തമാകും. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടൽക്ഷോഭത്തിനും കൊടുങ്കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

English Summary: Ration distribution started 10 kg rice for white ration card holders in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds