Updated on: 3 March, 2022 7:30 AM IST
RBI Assistant Recruitment 2022: Apply now for 950 vacancies

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 950 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകളുള്ളത്.  ഫെബ്രുവരി 17ന് വിശദമായ വിജ്ഞാപനം പുറത്തിറങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലുമായി 54 ഒഴിവുകളാണുള്ളത്. ഹൈദരാബാദിൽ 40 ഒഴിവുകളുണ്ട്.  അപേക്ഷിക്കുന്നതിന് മുമ്പ്, വിശദമായ വിജ്ഞാപനം വായിച്ച് യോഗ്യതകളുടെ വിശദാംശങ്ങൾ അറിയുക.

ഇന്ത്യന്‍ ആര്‍മിയിൽ സിവിലിയന്‍ ഗ്രൂപ്പ് സി തസ്തികകളിൽ ഒഴിവുകൾ; പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കോടെ ഏതെങ്കിലും ബിരുദം നേടിയിരിക്കണം.  ഓൺലൈനായി വേണം അപേക്ഷിക്കാൻ.

അവസാന തീയതി

അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 8 ആണ്.

പ്രായപരിധി

അപേക്ഷകർ 2022 ഫെബ്രുവരി 1-ന് 20-നും 28-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവുമാണ് ഇളവ്.

ഈ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (01.03.2022)

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,700 രൂപയാണ് ശമ്പളം. ബേസിക് 20,700 രൂപയായിരിക്കും.

പ്രിലിമിനറി, മെയിൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഭാഷാ പ്രാവീണ്യം പരീക്ഷ പ്രാദേശിക ഭാഷയിലാണ്. തിരുവനന്തപുരത്തെ ആർബിഐ ഓഫീസിൽ ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് മലയാളം ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് ഉണ്ടായിരിക്കും.

English Summary: RBI Assistant Recruitment 2022: Apply now for 950 vacancies
Published on: 03 March 2022, 07:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now