Updated on: 31 May, 2021 6:30 AM IST

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് 2021 ജൂൺ 9 മുതൽ ജൂലായ് 31 വരെയുള്ള ദിവസങ്ങളിൽ കടൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഫിഷറീസ് വകുപ്പ് റെസ്‌ക്യൂ ഗാർഡുമാരെ നിയമിക്കുന്നു. 

ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ മത്സ്യത്തൊഴിലാളി ക്ഷേനിധി ബോർഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും കാസർകോട് ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം. കടൽ രക്ഷാ പ്രവർത്തനത്തിൽ പരിചയമുള്ളവർക്കും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പേസിൽ നിന്നും പരിശീലനം ലഭിച്ചവർക്കും മുൻഗണന ലഭിക്കും.

താത്പര്യമുള്ളവർ ജൂൺ നാലിന് രാവിലെ 10.30ന് പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റയും തിരിച്ചറിയൽ രേഖയുടെ പകർപ്പ് മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്കിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം കാഞ്ഞങ്ങാട് മീനാപ്പീസിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദ വിവരങ്ങൾക്കായി 04672 202537 എന്ന നമ്പറിൽ ബന്ധപ്പെടുക.

2021 ജൂൺ 9 മുതൽ ജൂലായ് 31 വരെയുള്ള ദിവസങ്ങളിൽ കടൽ രക്ഷാപ്രവർത്തനം നടത്തുന്നതിനാണ് ഫിഷറീസ് വകുപ്പ് റെസ്‌ക്യൂ ഗാർഡുമാരെ നിയമിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം

English Summary: Recruitment: Fisheries Department appoints rescue guards
Published on: 30 May 2021, 11:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now