Updated on: 6 October, 2021 8:11 AM IST
RRC South Western Railway Recruitment 2021: Applications are invited for 904 Apprentice Vacancies

സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ അപ്രന്റീസ് തസ്തികകളിലേയ്ക്കുള്ള നിയമനം നടത്തുന്നു. നവംബർ 3 നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.  

യോഗ്യത നേടിയവർക്ക് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rrchubli.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.  ഹുബ്ളി ഡിവിഷൻ, ഹുബ്ളി കാര്യേജ് റിപ്പയർ വർക്ക്ഷോപ്പ്, ബാം​ഗ്ലൂർ ഡിവിഷൻ, മൈസൂരു ഡിവിഷൻ, മൈസൂരു സെൻട്രൽ വർക്ക്ഷോപ്പ് എന്നീവിടങ്ങളിലായി 904 ഒഴിവുകളാണുള്ളത്.

ഒഴിവുകളുടെ വിശദ വിവരങ്ങൾ 

ഹുബ്ളി ഡിവിഷൻ- 237 ഒഴിവുകൾ, ഹുബ്ളി കാര്യേജ് റിപ്പയർ വർക്ക്ഷോപ്പ്- 217 ഒഴിവുകൾ, ബാംഗ്ലൂർ ഡിവിഷൻ- 230 ഒഴിവുകൾ, മൈസൂരു ഡിവിഷൻ- 177 ഒഴിവുകൾ, മൈസൂരു സെൻട്രൽ വർക്ക്ഷോപ്പ്- 43 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷകൾ അയയ്‌ക്കേണ്ട വിധം

അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ വിജ്ഞാപനത്തിന് നേരെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. registration എന്ന ടാബിൽ ക്ലിക്ക് ചെയ്യാം. നിശ്ചിത വിവരങ്ങൾ എന്റർ ചെയ്യാം. രേഖകൾ അപ്ലോഡ് ചെയ്തതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യാം.

ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിലെ 254 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ഈസ്റ്റേൺ റെയിൽവേയിലെ 2945 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

English Summary: RRC South Western Railway Recruitment 2021: Applications are invited for 904 Apprentice Vacancies
Published on: 06 October 2021, 08:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now