1. News

ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിലെ 254 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (FSSAI) ഒഴിവുകൾ. ഒക്ടോബർ 8 മുതൽ അപേക്ഷിക്കാം. ടെക്നിക്കൽ ഓഫീസർ, അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, സെൻട്രൽ ഫുഡ് സേഫ്ടി ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. ഓൺലൈനായി നവംബർ 7 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.

Meera Sandeep
FSSAI Recruitment 2021: Applications are invited for 254 vacancies
FSSAI Recruitment 2021: Applications are invited for 254 vacancies

ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (FSSAI) ഒഴിവുകൾ.  ഒക്ടോബർ 8 മുതൽ അപേക്ഷിക്കാം.

ടെക്നിക്കൽ ഓഫീസർ, അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, സെൻട്രൽ ഫുഡ് സേഫ്ടി ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. ഓൺലൈനായി നവംബർ 7 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ fssai.gov.in സന്ദർശിച്ച് വിശദ വിവരങ്ങൾ മനസ്സിലാക്കാം.

ആകെ 254 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 1500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഇ.ഡബ്ള്യൂ.എസ്, വനിതകൾ, വിമുക്ത ഭടൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 500 രൂപ അടച്ചാൽ മതിയാകും.

ഫുഡ് അനലിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ (ടെക്നിക്കൽ), ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസും ടെക്നിക്കൽ ഓഫീസർ, സെൻട്രൽ ഫുഡി സേഫ്ടി ഓഫീസർ (സി.എഫ്.എസ്.ഒ), അസിസ്റ്റന്റ് മാനേജർ ഐ.ടി, അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ്, ഹിന്ദി ട്രാൻസ്ലേറ്റർ, പേഴ്സണൽ അസിസ്റ്റന്റ്, ഐ.ടി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള പ്രായം 30ും ജൂനിയൽ അസിസ്റ്റന്റ് ഗ്രേഡ്-1 തസ്തികയിലേക്ക് അപേക്ഷിക്കാൻ 25 വയസുമാണ് ഉയർന്ന പ്രായപരിധി.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 8 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വിവിധ സർവീസുകളിലുള്ള 215 ഒഴിവുകളിലേക്കുള്ള യു.പി.എസ്.സി എഞ്ചിനീയറിങ് സർവീസ് പരീക്ഷ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

English Summary: FSSAI Recruitment 2021: Applications are invited for 254 vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds