Updated on: 4 December, 2020 11:20 PM IST

പോളിസി ഉടമകൾക്ക് ഉറപ്പുള്ള return വാഗ്ദാനം ചെയ്യുന്ന LIC പോളിസിയാണ് ജീവൻ ഉമാംഗ് (Jeevan Umang). പ്രതിമാസം അല്ലെങ്കിൽ വാര്‍ഷികാടിസ്ഥാനത്തിൽ ലഭ്യമാകേണ്ട പെൻഷൻ തുക കണക്കാക്കി 15 വര്‍ഷത്തേയ്ക്ക് നിക്ഷേപം നടത്താവുന്ന പോളിസിയാണിത്. പോളിസിയിൽ അംഗമാകുന്നവര്‍ക്ക് വൻ തുകയുടെ ഇൻഷുറൻസ് സംരക്ഷണവും ലഭ്യമാണ്.

ആജീവാനന്ത കാലം പെൻഷൻ കിട്ടാൻ സഹായകരമായ മികച്ച ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയാണ് LIC യുടെ ജീവൻ ഉമാംഗ് പോളിസി. 15 വർഷമാണ് നിക്ഷേപം നടത്തേണ്ടത്. രണ്ടു ലക്ഷം രൂപയാണ് കുറഞ്ഞ sum assured തുക. എത്ര കുറഞ്ഞ തുകയും പദ്ധതിയിൽ പ്രതിമാസം നിക്ഷേപിയ്ക്കാം.

ഒരു ലക്ഷം രൂപ വീതവും അടയ്ക്കാം. 55 വയസ് വരെയുള്ളവര്‍ക്ക് പദ്ധതിയിൽ അംഗമാകാം. മൊത്തം തുക മൂന്ന് വര്‍ഷം ഇടവേളകളിൽ അഞ്ചു ലക്ഷം രൂപ വീതവും  നിക്ഷേപിയ്ക്കാം. നിക്ഷേപ കാലാവധി കഴിഞ്ഞാൽ പെൻഷൻ ലഭ്യമാകും. പോളിസി ഉടമകൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ കിട്ടുന്നതിന് പുറമെയാണിത്.

കുട്ടികളുടെ പേരിൽ ആണ് നിക്ഷേപം എങ്കിൽ അവര്‍ക്ക് വരുമാനം ലഭിയ്ക്കാൻ 30 വയസ് പൂര്‍ത്തിയാകണം. മൊത്തം അടച്ച തുകയുടെ പത്ത് ഇരട്ടിയോളം ആണ് പദ്ധതിയ്ക്ക് കീഴിൽ ലൈഫ് ഇൻഷുറൻസായി ലഭിയ്ക്കുക. ഈ പദ്ധതിയ്ക്ക് കീഴിൽ 20, 25,30 വര്‍ഷങ്ങളിലും നിക്ഷേപം നടത്താം.

സ്കീമിന് ആദായ നികുതി ഇളവ് ലഭ്യമാണ്. ഒരു ലക്ഷം രൂപ വീതം വര്‍ഷം പ്രീമിയം അടയ്ക്കുന്നവര്‍ക്ക് വര്‍ഷം ഒരു ലക്ഷം രൂപയാണ് വാര്‍ഷിക പെൻഷൻ ലഭിയ്ക്കുന്നത്. പ്രതിമാസം പെൻഷൻ തുക ലഭ്യമാക്കുന്നതിനുള്ള ഓപ്ഷനും ലഭ്യമാണ്. പ്രതിവര്‍ഷം അടയ്ക്കുന്ന പ്രീമിയം തുകയ്ക്ക് അനുസരിച്ചായിരിക്കും നമുക്ക് ലഭിയ്ക്കുന്ന പെൻഷൻ തുക. പോളിസിയ്ക്ക് ഉയര്‍ന്ന സറണ്ടര്‍ വാല്യൂ ഉണ്ട് എന്നതാണ് മറ്റൊരു ആകര്‍ഷണം. ഇതിൽ നിന്ന് അത്യാവശ്യം വന്നാൽ ലോൺ എടുക്കാനും ആകും.

എൽ ഐ സിയിൽ ഒറ്റ തവണ പ്രീമിയം അടയ്‌ക്കൂ ,24000 രൂപ പെൻഷനായി വാങ്ങൂ

#krishijagran  #kerala #licjeevanumang #policy #pension #investment #insurance

English Summary: Rs 1 crore insurance; 1 lakh per annum and income
Published on: 14 November 2020, 08:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now