Updated on: 4 December, 2020 11:19 PM IST

റബ്ബർ ബോർഡിനെതിരെ ആഞ്ഞടിക്കുന്നു ഒരു കൂട്ടം റബ്ബർ കർഷകർ. റബ്ബർ കർഷകരുടെ ഫേസ്ബുക്ക് കൂട്ടായ്മയിലും വാട്സാപ്പ് ഗ്രൂപ്പിലും ബോർഡിനെതിരെ കണക്കുകൾ നിരത്തിയും തെളിവുകളും പത്രവാർത്തകളും സഹിതമാണ് തങ്ങളുടെ അനിഷ്ടം രേഖപ്പെടുത്തുന്നത്.

Facebook Post ന്റെ പൂർണ്ണരൂപം

കോവിഡ്  കാലത്ത്  ഒരു  സർക്കാർ  സംവിധാനം  തന്നെ  രംഗത്ത്  ഇറങ്ങി  റബ്ബർ  കർഷകർക്ക്  Rubber farmer പണി  കൊടുക്കുക . എന്തെരു  കഷ്ടം .  നാല്‌  അക്ക  ശബളം  ഒരു  കുറവും  ഇല്ലാതെ  കോവിഡ്  കാരണം   പണി  എടുക്കാതെ  വാങ്ങിയ  ഇവർക്ക്  എങ്ങനെ  കർഷകരെ  ദ്രോഹിക്കാൻ  കഴിഞ്ഞു ?? 

റബ്ബർ  ബോർഡിന്റെ  മൊബൈൽ  ആപ്പ്  അതിൽ   എല്ലാ  ദിവസത്തെ  റബ്ബർ  വില , Weekly  average  വില , mounthly  വില , Yearly  വില  കൊടുക്കുന്നുണ്ട് . 23/3/2020 ൽ    റബ്ബർ  ബോർഡ്‌  വില  4 ഷീറ്റ്  വില  125   ആണ്.  പിന്നെ  കോവിഡ്   കാരണം  കുറെ  കാലത്തേക്ക്  റബ്ബർ  വില  ഇല്ല .  റബ്ബർ  കച്ചവടവും  ഇല്ല .  18/ 5 /2020 ആയപ്പോൾ  നേരെ  ഈ  വില  116 ആയി . ഈ  റബ്ബർ  ബോർഡ്‌  എങ്ങനെ  ഈ  വില   കാണേണ്ടത്തി ? 

വിദേശത്തു  നിന്നും  റബ്ബർ  ഇവിടെ  വരുബോൾ  tax, കടത്ത്  കൂലി  ഇനത്തിൽ  130 രൂപയ്ക്ക്  മുകളിൽ  വില  വരും   അപ്പോൾ  പിന്നെ  എന്ത്  കണക്ക്  കൂട്ടി  ആണ്    116 ആയി  നിശയിച്ചത് ?  റബ്ബർ  കർഷകരെ    വ്യവസായികൾക്ക്  വേണ്ടി     ഒറ്റി  കൊടുക്കുന്ന  നടപടി  അല്ലേ  ചെയ്തത് . കാരണം  ജനുവരി  റബ്ബർ  മാസിക  ആവറേജ്  വില  135 ആണ്  .   കഴിഞ്ഞ  വർഷം  ഈ  സമയത്തെ റബ്ബർ  ബോർഡ്‌  മൊബൈൽ  ആപ്പ്  ആവറേജ്  വില   136 ആണ്.

റബ്ബർ  ബോർഡ്‌  ഒരു  വില  പ്രസിദ്ധികരിച്ചാൽ  അതിന്  മുകളിൽ  ആരെങ്കിലും  റബ്ബർ  വാങ്ങിക്കാൻ  തയ്യാർ  ആകുമോ .  റബ്ബർ  വില  23 /3/2020 ലെ 125 എന്നത്   മെയ്  മാസം  ആയപ്പോൾ     എങ്ങനെ 116 ആയി   , റബ്ബർ  കർഷകരോട്   റബ്ബർ  ബോര്ഡിന്  മറുപടി  പറയാൻ   ഒരു  ഉത്തരവാദിത്തം  ഇല്ലേ ?  അതോ  റബ്ബർ  കർഷകർ  എല്ലാം  സഹിച്ചോളും  എന്ന  മനോഭാവം  ആണോ  റബ്ബർ  ബോര്ഡിന് ??  Rubber board അതോ  ഒരു  വ്യവസായി  റബ്ബർ  ബോർഡ്‌  ചെയർമാൻ  ആയത്  കൊണ്ടോ?? ഈ  രീതിയിൽ  റബ്ബർ  കർഷകരെ  പറ്റിച്ച്   കൊണ്ട്   എത്ര നാൾ  ഈ  റബ്ബർ  ബോര്ഡിന്  തുടരാൻ  പറ്റും ??ഒരു  വശത്ത്  പത്ര  മാധ്യമങ്ങളിലൂടെ റബ്ബർ  കർഷകരെ സ്നേഹം   കൊണ്ട്  നക്കിക്കൊല്ലുന്നു  റബ്ബർ board. ..മറുവശത്തു പിന്നിലൂടെ അവനറിയാതെ  അവന്റെ  നട്ടെല്ല്  ചവിട്ടി ഒടിക്കാൻ  ഉള്ള  പദ്ധതി ഒരുക്കുന്നു.  റബ്ബർ  ലേലം (Auction ) നിർദ്ദേശവുമായിറബ്ബർ  ബോർഡ്‌  മുന്നോട്ട്  വന്നിരിക്കുന്നു.  വർഷങ്ങളായി   കർഷകരെ  പറ്റിക്കുന്ന    റബ്ബർ  ബോർടിന്റെ  തെറ്റ്  തിരുത്താൻ റബ്ബർ ബോർഡിൽ കർഷക പ്രതിനിധികളില്ല. ആ സ്ഥാനങ്ങൾ രാഷ്ട്രീയ പാർട്ടികൾ,   വ്യവസായികൾ   കൈയടക്കി വച്ചിരിക്കുന്നു.     കർഷക  വിരുദ്ധ  നയം   റബ്ബർ  ബോർഡ്‌    തിരുത്താൻ റബ്ബർ  കർഷകരുടെ  വോട്ട്  വാങ്ങി പോകുന്ന MP  മാർ , രാഷ്ട്രീയ പാർട്ടികൾ  തയ്യാർ  ആകണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകഹരിതാലയം പദ്ധതി ഉദ്ഘാടനം നാളെ

English Summary: Rubber Board should reverse anti-peasant policy
Published on: 04 June 2020, 03:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now