Updated on: 3 November, 2021 11:06 AM IST
Rubber plantation

2018, 2019 വര്‍ഷങ്ങളില്‍ 'റബ്ബര്‍ ആവര്‍ത്തന കൃഷി/പുതുകൃഷി' നടത്തിയ കര്‍ഷകരില്‍ നിന്ന് ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.  പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍ കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഒരു ഹെക്ടറിന് ധനസഹായത്തിന് അര്‍ഹതയുണ്ട്. 

കേന്ദ്ര ഗവണ്‍മെന്റിന്റെ സര്‍വ്വീസ് പ്ലസ് വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി 2021 നവംബര്‍ 30-നകം അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, കൃഷി ചെയ്ത സ്ഥലത്തിന്റെ അതിരുകള്‍ രേഖപ്പെടുത്തിയ സ്‌കെച്ച്, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിന്റെ (പാസ് ബുക്ക്) കോപ്പി, കൂട്ടുടമസ്ഥതയുള്ളവര്‍ക്കും മൈനറായ അപേക്ഷകര്‍ക്കും നോമിനേഷന്‍ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

നിര്‍ദിഷ്ട തീയതിക്കുള്ളില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ തോട്ടം പരിശോധിച്ചതിനുശേഷം റബ്ബര്‍ കൃഷി വികസനപദ്ധതി നിയമ പ്രകാരം അര്‍ഹതയുള്ള ധനസഹായം (ഹെക്ടര്‍ പ്രതി 25,000/- രൂപ എന്ന നിരക്കില്‍) കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം.  

വിശദവിവരങ്ങള്‍ www.rubberboard.org.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. 

കൂടുതല്‍ വിവരങ്ങള്‍ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസ്, ഫീല്‍ഡ് സ്റ്റേഷന്‍, കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ (0481-2576622) എന്നിവടങ്ങളില്‍ നിന്ന് ലഭിക്കും.         

സ്വകാര്യ പങ്കാളിത്തത്തോടെ റബ്ബർ കൃഷി പ്രോത്സാഹനം

ഉണക്കി അടുക്കി വച്ചിരിക്കുന്ന റബ്ബർ ഷീറ്റ് പൂപ്പൽ പിടിച്ചോ? എങ്കിൽ അത് എളുപ്പത്തിൽ മാറ്റിയെടുക്കാം

 

English Summary: Rubber farmers can apply for financial assistance for rubber plantation
Published on: 03 November 2021, 10:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now