റബ്ബർ കർഷകർക്ക് ഈ സീസൺ ആശ്വാസകരം. വ്യാഴാഴ്ച വിപണിയിൽ റബ്ബറിന് വില 160 വരെ എത്തി. വ്യാപാരികൾ കൂടുതൽ റബ്ബർ വാങ്ങുകയും ചെയ്തു. കർഷകർക്ക് ഫെബ്രുവരി വരെയുള്ള സീസണിൽ ഇനിയും വില കൂടുതൽ കിട്ടിയേക്കാം എന്നാണ് വിദഗ്ധാഭിപ്രായം.നാലു വർഷത്തിനു ശേഷമാണ് റബ്ബർ ഈ വിലയിൽ എത്തുന്നത്.
അന്തരാഷ്ട്ര വിപണിയിൽ കൂടുതൽ വില്പന നടന്നതാണ് നാട്ടിലും വില കൂടാൻ ഒരു കാരണം. ചൈന കൂടുതൽ റബ്ബർ വാങ്ങി തുടങ്ങിയതും ബാങ്കോക്കിൽ റബ്ബറിന് വില 200 കടന്നതും തായ്‌ലൻഡിൽ ഇലക്ഷൻ കാരണം സർക്കാർ കൂടിയ വില കർഷകർക്ക് നൽകാൻ ശ്രമിക്കുന്നതും റബ്ബറിന് വില കൂടാൻ കാരണമായിട്ടുണ്ട്.
ഒക്ടോബർ 12 ന് ശേഷം നാട്ടിൽ റബ്ബറിന് 26 രൂപയുടെ വർധനവാണുണ്ടായത്. അന്തരാഷ്ട്ര വിപണിയിൽ ഈ വ്യത്യാസം 53 രൂപയോളമാണ്. മഴക്കാലം വീണ്ടും വരുന്നതിനാൽ വേണ്ടത്ര റബ്ബർ വിപണിയിൽ ലഭ്യമാകാൻ സാധ്യതയില്ല. അതിനാൽ റബ്ബറിന് വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. കോവിഡ് കാലത്തെ സ്റ്റോക്ക് കയറ്റി അയച്ചത് മൂലം ഇനി പുതിയ സ്റ്റോക്കാണ് വിപണിയിൽ ഉണ്ടാകുക എന്നതും റബ്ബർ കർഷകർക്ക് അനുകൂല ഘടകമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം
പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ
നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ