Updated on: 23 February, 2022 9:15 AM IST
SBI Alert! If you do this you might lose money from your account

ഡിജിറ്റൽ നെറ്റ് ബാങ്കിംഗും ബാങ്കിംഗ് ഇടപാടുകൾ സൗകര്യപ്രദമായി നടത്താൻ ആളുകളെ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാൽ അതെ സമയം തന്നെ, ഓൺലൈൻ ബാങ്കിംഗിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗം ഓൺലൈൻ തട്ടിപ്പുകളുടെയും സൈബർ കുറ്റകൃത്യങ്ങളുടെയും കേസുകൾ വർദ്ധിപ്പിക്കുന്നുമുണ്ട്.

എസ്ബിഐ, അടിസ്ഥാന നിരക്കും ചില എഫ്ഡികളുടെ പലിശ നിരക്കും ഉയര്‍ത്തുന്നു: വിശദാംശങ്ങള്‍ അറിയുക

എസ്ബിഐ അക്കൗണ്ട് ഉടമകളെ കബളിപ്പിക്കാൻ അടുത്തിടെ തട്ടിപ്പുകാർ ഒരു പുതിയ വിദ്യ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഈ തട്ടിപ്പിനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തന്നെ അതിന്റെ 44 കോടി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഈ തട്ടിപ്പ് സാധാരണയായി ഉപയോഗിക്കുന്ന QR കോഡുകളുമായി ബന്ധപ്പെട്ടതാണ്.

ഏതെങ്കിലും വ്യക്തിയിൽ നിന്ന് ഏതെങ്കിലും ക്യുആർ കോഡ് ലഭിച്ചാൽ, അബദ്ധവശാൽ പോലും സ്കാൻ ചെയ്യരുതെന്ന് എസ്ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അയച്ചയാളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാതെ നിങ്ങൾ ഏതെങ്കിലും QR കോഡ് സ്‌കാൻ ചെയ്‌താൽ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടപ്പെട്ടേക്കാം എന്നാണ് ബാങ്ക് മുന്നറിയിപ് നൽകിയിട്ടുള്ളത്.

 

ട്വിറ്റർ വഴിയാണ് ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 'പണം സ്വീകരിക്കുന്നതിന് നിങ്ങൾ ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതില്ല. നിങ്ങൾ യുപിഐ പേയ്‌മെന്റുകൾ നടത്തുമ്പോഴെല്ലാം സുരക്ഷാ നുറുങ്ങുകൾ ഓർക്കുക.

ക്യുആർ കോഡ് എപ്പോഴും പണമിടപാടുകൾ നടത്താനാണ് ഉപയോഗിക്കുന്നതെന്നും പേയ്‌മെന്റ് എടുക്കാനല്ലെന്നും എസ്ബിഐ അറിയിച്ചു. അത്തരമൊരു സാഹചര്യത്തിൽ, പേയ്‌മെന്റ് സ്വീകരിക്കുന്നതിന്റെ പേരിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്യാൻ നിങ്ങൾക്ക് എപ്പോഴെങ്കിലും സന്ദേശമോ മെയിലോ ലഭിക്കുകയാണെങ്കിൽ, അബദ്ധത്തിൽ പോലും സ്‌കാൻ ചെയ്യരുത്. ഇത് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാൻ കാരണമായേക്കാം. ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ പണം ലഭിക്കുന്നില്ലെന്ന് ബാങ്ക് അറിയിച്ചു, എന്നാൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി സന്ദേശം വരുന്നുമുണ്ട്.

ക്യുആർ കോഡ് ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പ് എങ്ങനെ ഒഴിവാക്കാം?

നിങ്ങൾ മനസ്സിലാക്കേണ്ട ചില സുരക്ഷാ ടിപ്പുകൾ ബാങ്ക് നൽകിയിട്ടുണ്ട്.

* ഏതെങ്കിലും പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ് എപ്പോഴും യുപിഐ ഐഡി പരിശോധിച്ചുറപ്പിക്കുക.
* യുപിഐ ഐഡി കൂടാതെ, പണം അയയ്‌ക്കുന്നതിന് മുമ്പ് മൊബൈൽ നമ്പറും പേരും എപ്പോഴും പരിശോധിച്ചുറപ്പിക്കുക.
* നിങ്ങളുടെ UPI പിൻ ആരുമായും പങ്കിടരുത്.
* യുപിഐ പിൻ അബദ്ധത്തിൽ പോലും ആശയക്കുഴപ്പത്തിലാക്കരുത്.
* ഫണ്ട് കൈമാറ്റത്തിനായി സ്കാനർ ശരിയായി ഉപയോഗിക്കുക.
* ഒരു സാഹചര്യത്തിലും ഔദ്യോഗികമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് പരിഹാരങ്ങൾ തേടരുത്.

* എന്തെങ്കിലും പേയ്‌മെന്റുകൾക്കോ സാങ്കേതിക പ്രശ്‌നങ്ങൾക്കോ SBI ആപ്പിന്റെ സഹായ വിഭാഗം ഉപയോഗിക്കുക.
* എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കിൽ, എസ്ബിഐയുടെ പരാതി പരിഹാര പോർട്ടൽ വഴി പരിഹാരം തേടുക, അതായത് crcf.sbi.co.in/ccf/ .

English Summary: SBI Alert! If you do this you might lose money from your account
Published on: 22 February 2022, 11:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now