സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയിരിക്കുന്നത്. പുതിയ നിരക്കുകൾ ഒക്ടോബർ 15, 20222 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: വീണ്ടും വായ്പാ നിരക്ക് ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; പുതുക്കിയ നിരക്കുകളറിയാം
പുതിയ നിരക്കുകൾ അടിസ്ഥാനമാക്കി സ്ഥിരനിക്ഷേപ പലിശ നിരക്ക് 20 ബിപിഎസ് വരെ ഉയർത്തിയിട്ടുണ്ട്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ ഇപ്പോൾ പൊതുജനങ്ങൾക്ക് 3.00% മുതൽ 5.85% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 6.65% വരെയും പലിശ നൽകുന്നു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് പുതിയ നിരക്കുകൾ ബാധകമായിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: SBI Latest; ഈ രേഖകൾ സമർപ്പിച്ചാൽ, വീട്ടിലിരുന്ന് നേടാം മാസം തോറും 80,000 രൂപ
എസ്ബിഐയുടെ എഫ്ഡി പലിശ നിരക്കുകൾ
7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, ബാങ്ക് പലിശ നിരക്ക് 2.90% ൽ നിന്ന് 3.00% ആയി ഉയർത്തി, 10 ബേസിസ് പോയന്റിന്റെ (ബിപിഎസ്) വർദ്ധനവാണ് ഇത്.
46 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.90% നിരക്കിൽ നിന്ന് 4% ആക്കി. 10 ബിപിഎസ് വർദ്ധനയാണ് ഇത്.
180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.65% പലിശ നിരക്കാണ് നൽകുന്നത്. ഇത് നേരത്തെ 4.55% ആയിരുന്നു. ഇവിടെയും 10 ബിപിഎസ് വർധിപ്പിച്ചു.
211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന 4.70% പലിശ നിരക്ക് നൽകുന്നു. ഇത് നേരത്തെ 4.60%. ആയിരുന്നു. 10 ബിപിഎസ് വർദ്ധനവാണുള്ളത്.
1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.45% ൽ നിന്ന് 5.60% ആയി വർധിപ്പിച്ചിട്ടുണ്ട്. ഇവിടെ 15 ബിപിഎസ് വർധനയാണ് നടപ്പാക്കിയിരിക്കുന്നത്.
കൂടാതെ 2 വർഷം മുതൽ മൂന്നു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.50% ൽ നിന്ന് 5.65% ആയി 15 ബിപിഎസ് വർധന വരുത്തി.
3 വർഷം മുതൽ 5 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.60% ൽ നിന്ന് 5.80% നിരക്കിലേക്ക് 20 ബേസിസ് പോയിന്റുകളുടെ വർദ്ധന നടപ്പാക്കി.
5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ, 5.65% ൽ നിന്ന് 5.85% ആയി വർധിപ്പിച്ചു. 20 ബേസിസ് പോയിന്റുകളാണ് വർധിപ്പിച്ചത്.
മുതിർന്ന പൗരന്മാർക്കായി പ്രത്യേക 'എസ്‌ബിഐ വികെയർ' നിക്ഷേപം റീട്ടെയിൽ ടിഡി സെഗ്‌മെന്റിൽ അവതരിപ്പിച്ചു. അധിക പ്രീമിയമായി 30 ബിപിഎസ് നിരക്കുകൾ ലഭ്യമാണ്. ഈ പദ്ധതിയുടെ കാലാവധി 2023 മാർച്ച് 31 വരെ ദീർഘിപ്പിച്ചിട്ടുമുണ്ട്.
2022 ഒക്‌ടോബർ 15 മുതൽ സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കും എസ്‌ബിഐ ഉയർത്തി. 10 കോടി രൂപയിൽ താഴെയുള്ള തുകകൾക്ക്, പലിശ നിരക്ക് വാർഷികാടിസ്ഥാനത്തിൽ 2.75% ആക്കി മാറ്റി.10 കോടി രൂപയുടെ മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ 2.75% ൽ നിന്നും 3 % നിരക്കിലേക്ക് ഉയർത്തി.
(കാലാകാലങ്ങളിൽ ബാങ്കിൻറെ നയങ്ങളനുസരിച്ച് മാറ്റം വരാൻ സാധ്യതയുള്ളതുകൊണ്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുമ്പ് കൃത്യമായ വിവരങ്ങൾ മനസ്സിലാക്കേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്തമാണ്)