Updated on: 9 January, 2021 12:35 PM IST
ബാലന്‍സ് കൈമാറ്റം ചെയ്യുമ്പോഴും ഡിജിറ്റല്‍ രീതിയില്‍ വായ്പ എടുക്കുമ്പോഴും വനിതകള്‍ വായ്പ എടുക്കുമ്പോഴും അഞ്ച് ബേസിക്ക് പോയിൻറ് അധിക ഇളവു ലഭിക്കും.

രാജ്യത്ത് ഭവന വായ്പകളുടെ പലിശ നിരക്ക് ഏറ്റവും കുറഞ്ഞ നിരക്കുകളിലാണിപ്പോൾ. വീട് എന്ന സ്വപ്നം സാക്ഷാത്കരിയ്ക്കാൻ ഹോം ലോൺ വേണ്ടി വരുന്നവര്‍ക്ക് ലോണുകളെ ആശ്രയിക്കാൻ പറ്റിയ സമയം തന്നെയാണിത്. 

ഹോം ലോണിന് വിവിധ ബാങ്കുകൾ അധിക ഓഫറുകളും നൽകുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ SBI ഭവന വായ്പകള്‍ക്ക് സിബില്‍ സ്‌ക്കോറിന്റെ അടിസ്ഥാനത്തില്‍ 30 basis point ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.

30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6.80 ശതമാനം മുതലും അതിനു മുകളിലുള്ളവയ്ക്ക് 6.95 ശതമാനം മുതലുമാണ് പലിശ നിരക്ക്. 

ബാലന്‍സ് കൈമാറ്റം ചെയ്യുമ്പോഴും ഡിജിറ്റല്‍ രീതിയില്‍ വായ്പ എടുക്കുമ്പോഴും വനിതകള്‍ വായ്പ എടുക്കുമ്പോഴും അഞ്ച് ബേസിക്ക് പോയിൻറ് അധിക ഇളവു ലഭിക്കും.

എട്ടു മെട്രോ നഗരങ്ങളില്‍ അഞ്ചു കോടി രൂപ വരെ വായ്പ എടുക്കുമ്പോള്‍ 30 ബേസിക്ക് വരെ പോയിൻറ് വരെ പലിശ ഇളവു ലഭിക്കും. വായ്പ എടുക്കുന്നവര്‍ക്ക് 2021 മാര്‍ച്ച് വരെയാണ് ഇളവുകള്‍ നല്‍കുക.

യോനോ ആപിലൂടെ ഏതാനും എളുപ്പത്തിൽ മുന്‍കൂര്‍ അനുമതിയുള്ള ഭവന വായ്പാ ടോപ് അപുകള്‍ നേടാനുമാകും.

English Summary: SBI Home Loan: Several benefits including discount for
Published on: 09 January 2021, 07:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now