Updated on: 11 March, 2021 11:00 AM IST
SBI offers special loan waivers for women

വനിതകൾക്കായി പ്രത്യേക വായ്പാ ഇളവ് പ്രഖ്യാപിച്ച് SBI. ഭവന വായ്പയിലാണ് ഇളവ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ആണ് വനിതകൾക്ക് SBI ഭവന വായ്പയിൽ അഘിക ഇളവ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

സ്ത്രീകൾക്ക് മാത്രമായുള്ള ഓഫർ മാർച്ച് 31 വരെ നിലവിൽ ഉണ്ട്. ഇതിൻെറ ഭാഗമായി യോനോ ആപ്പ് വഴി ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്ന SBI ഉപഭോക്താക്കൾക്ക് അഞ്ച് ബേസിസ് പോയിൻറുകളുടെ അധിക പലിശ ഇളവ് ലഭിക്കും. നിലവിലെ വായ്പയിൽ അഞ്ച് ബേസിസ് പോയിൻറുകൾ ആണ് ഇളവ് പ്രഖ്യാപിച്ചത്. പ്രോസസ്സിംഗ് ഫീസിൽ 100% ഇളവും SBI വാഗ്ദാനം ചെയ്തിട്ടുണ്ട്.

എസ്‌ബി‌ഐ ഭവനവായ്പ പലിശനിരക്കുകൾ അടുത്തിടെ കുറച്ചിരുന്നു. ഉയര്‍ന്ന സിബിൽ സ്‌കോറുള്ളവര്‍ക്ക് 6.70 ശതമാനം മുതലാണ് ഭവന വായ്പാ പലിശ, 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 6.70 ശതമാനമാണ് പലിശ. 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് 6.95 ശതമാനം പലിശ നിരക്കാണ് ഈടാക്കുക.

ഫെബ്രുവരിയിൽ, എസ്‌ബി‌ഐയുടെ ഭവനവായ്പ ബിസിനസ് 5 ലക്ഷം കോടി രൂപ മറികടന്നിരുന്നു 2024- സാമ്പത്തിക വർഷത്തോടെ മൊത്തം കൈകാര്യം ചെയ്യുന്ന ഭവന വായ്പകൾ 7 ലക്ഷം കോടി രൂപ കവിഞ്ഞേക്കും എന്നാണ് സൂചന

English Summary: SBI offers special loan waivers for women
Published on: 11 March 2021, 10:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now