Updated on: 6 October, 2021 9:13 AM IST
SBI PO Recruitment 2021: Notification for 2056 vacancies

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, രാജ്യത്തെമ്പാടുമുള്ള 2056 പ്രൊബേഷണറി ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു   ബിരുദധാരികളാണ് യോഗ്യത നേടിയവർ.   എസ്.ബി.ഐ പി.ഒ പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

പ്രിലിമിനറി, മെയിൻസ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരിക്കും പരീക്ഷ. നവംബർ, ഡിസംബർ മാസങ്ങളിലായിരിക്കും പരീക്ഷ. തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.

ആകെ 2056 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പട്ടിക ജാതി- 324 ഒഴിവുകൾ, പട്ടിക വർഗം- 162 ഒഴിവുകൾ, ഒ.ബി.സി- 560 ഒഴിവുകൾ, ഇ.ഡബ്ള്യൂ.എസ്- 200 ഒഴിവുകൾ, ജനറൽ വിഭാഗം- 810 എന്നിങ്ങനെയാണ് ഒഴിവുകൾ. ജനറൽ വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.

21 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഇന്ത്യൻ പൗരനായിരിക്കണം. നേപ്പാൾ, ഭൂട്ടാൻ പൗരത്വമുള്ളവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള കുറ‍ഞ്ഞ വിദ്യാഭ്യാസ യോഗ്യത. ജനറൽ വിഭാഗക്കാർക്ക് 4 തവണ പരീക്ഷയെഴുതാം. സംവരണ വിഭാഗക്കാർക്ക് 7 അവസരം ലഭിക്കും.

ലോജിക്കൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയടങ്ങിയതാണ് പരീക്ഷ.

സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ 904 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിലെ 254 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

English Summary: SBI PO Recruitment 2021: Notification for 2056 vacancies
Published on: 06 October 2021, 09:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now